Tuesday, June 8, 2010

ശ്ശൊ ....എന്നാലും ഇങ്ങനെ പൊട്ടണ്ടായിരുന്നു ...



ചിരിക്കുമ്പോള് കാക്ക തേങ്ങാപ്പൂളും കൊണ്ട് പോകുന്നതിനെ ഓര്മപ്പെടുത്തുന്ന രണ്ടു മസ്സറികളും,
"ദേ ...ഡാ ഒരു ബ്ലോഗ്" എന്ന് പറഞ്ഞാല് "നിക്ക് നിക്ക് ഞാന് ഇപ്പം വടി എടുത്തോണ്ട് വരാം" എന്ന് പറയുന്ന ബെന്ഗാളിയും,
ഞാന് ഒരു ബ്ലോഗ് പോസ്റ്റ് ചെയ്തു എന്ന് പറഞ്ഞാല് "അയ്യോ....കാര്ഗോ അയച്ചാല് പോരായിരുന്നോ...കിലോക്ക് ഏഴോ എട്ടോ റിയാല് അല്ലെയുള്ള്" എന്ന് പറയുന്ന ഒരു പാകിസ്ഥാനിയുടെയും
ഇടയില് ഇരുന്നു ഈ ബ്ലോഗ് എഴുതുന്ന എന്നെ സമ്മതിക്കണം.
അതുകൊണ്ട് ആരും ചീത്ത പറയല്ലേ.... ഉള്ള ഭാവനയും മീര ജാസ്മിനും വെച്ച് അഡ്ജസ്റ്റ് ചെയ്യുവാണേ.

എന്ടെ കുട്ടികാലത്തെ ഒരു ദീപാവലി ഓര്മകളാണ് ഈ പറയുന്നത്. ഏകദേശം പതിനാലു വര്ഷം മുന്പെയുള്ള ഒരു ദീപാവലി.
എന്ടെ അച്ഛന്റെ വളരെ അടുത്ത ഒരു സുഹൃത്തുണ്ട്, പേര് സുകുമാരന്. ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെയാണ് അവരുടെയും വീട്, അതുകൊണ്ട് തന്നെ വീട്ടുകാരുമായും നല്ല ഒരു ബന്ധം ആണ് ഉള്ളത്. അവിടെ രണ്ടു കുട്ടികള്. ഒരു ആണും ഒരു പെണ്ണും. അങ്ങനെ വളരെ നല്ല രീതിയില് ഞങ്ങളുടെ കുടുംബ സൌഹൃദം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.
എന്തിനു ഏറെ പറയുന്നു രണ്ടു വീട്ടില് എവിടെ എങ്കിലും എന്തെങ്കിലും സ്പെഷ്യല് ആയി വെച്ചാല് ഉടനെ വിളിക്കും പങ്കു വെക്കാനായി. അവിടുത്തെ മഹാനായ ആണ്കുട്ടിയെ കുറിച്ച് പറയുകയാണെങ്കില് ഒരു പേജ് പോര. അത്രക്കുണ്ട് ലീലാ വിലാസങ്ങള്. ഏറ്റവും ലേറ്റസ്റ്റ് എന്ന് പറയുന്നത് ഒരു ഡിസംബര് മാസത്തിലെ തണുപ്പ് കാലത്ത് ചൂട് കിട്ടാന് ആയി സ്വെറ്റര് ഒക്കെ ഇട്ടു പാതകത്തില് കയറി ഇരുന്നു, എന്നിട് കഞ്ഞിവെക്കാന് വെള്ളം വെച്ചിരുന്ന കാലം കഞ്ഞിയോടു കൂടി തന്നെ തട്ടി മറിച്ചു ദേഹത്ത് ഒഴിച്ചു. അങ്ങനെ വലത്തേ കയ്യിലെ ഒരു ഏക്കര് സ്ഥലം പോള്ളിപോയി.
പിന്നെ കാലില് നിന്നും കുറെ മാംസം ഒകെ എടുത്തു ഒരു വിധത്തില് പാച്ച് വര്ക്ക് ഒക്കെ ചെയ്തു വെചെക്കുവാണ്.

അന്ന് അച്ഛനും സുഹൃത്തും കൂടി പോയി ഒരു കുട്ടിച്ചാക്കു നിറയെ പടക്കം മേടിച്ചു കൊണ്ട് വന്നു. ബാക്കി വൈകിട്ട് പൊട്ടിക്കാം എന്ന് പറഞ്ഞു കുറച്ചു പടക്കം എടുത്തു ഞങ്ങള്ക്ക് തന്നു.

ഞങ്ങളുടെ വീടിന്റെ അടുത്തായി ഒരു ഇടവ്ഴിയുന്ദ്. അതിനു സമീപം ആണ് ബേബി ആശാന് എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ബേബിചായന് താമസിക്കുന്നത്. ഭാര്യ കുഞ്ഞുമോള് അമ്മാമ്മയും. പുള്ളിക്കാരന്റെയും ഭാര്യയുടെയും ശരീര പ്രകിതി കണ്ടാല് ആ പേര് വിളിക്കുന്നവനെ ഒറ്റയടിക്ക് കൊല്ലാന് തോന്നും.
അത്രക്കും സൈസ് ആണ് രണ്ടു പേരും.
മക്കളില്ലാത്ത അവര്ക്ക് ആ ഏരിയയില് ഉള്ള എല്ലാ കുട്ടികളെയും നല്ല കാര്യമായിരുന്നു. പുള്ളിക്കാരന് ടാങ്കര് ലോറി ഓടിക്കുകയാണ്.
പുള്ളി ലോറിയില് ചാരി നിക്കുന്നെ കണ്ടാല് ടാങ്കര് ലോറി ഏതാ, പുള്ളി ഏതാ എന്ന് അറിയില്ല.
അത്രയ്ക്കുണ്ട് സാമ്യം. പുള്ളിക്കാരന് സ്വന്തം കാലു കണ്ടിട്ടില്ല എന്ന് തോന്നും അതുപോലെയാണ് വയറിന്റെ അവസ്ഥ.
വൈകുന്നേരം ടാങ്കെരിലെ പെട്രോള് കാലിയാകുമ്പോള് പുള്ളിയുടെ വയരാകുന്ന ടാങ്കില് സ്പിരിറ്റ് ഫുള് ആകും
(പാവങ്ങള് രണ്ടു പേരും മരിച്ചു പോയി. അമ്മാമ്മ പ്രായം കൂടി മരിച്ചു, അച്ചായന് അനിയനുമായുള്ള ഒരു വഴക്കിനിടയില് അനിയന്റെ ഒറ്റയടിക്ക് അങ്ങ് മരിച്ചു കൊടുത്തു.)
രാവിലെ അച്ചായന് പിള്ളേരെ എല്ലാം മോനെ എന്ന് വിളിക്കും,
വണ്ടിയില് പോയിടു വന്നാല് പിന്നെ ആ മോന്റെ മുന്നില് മറ്റു വല്ല മലയാള പദങ്ങളും കാണും.
പുകഴ്ത്തി പറയുവാ എന്ന് വിചാരിക്കല്ലേ......മലയാളത്തിലെ ഏതു അക്ഷരം കൊടുത്താലും അത് വെച്ച് അതിമനോഹരമായി തെറി പറയുന്ന ഒരാളെ ഞാന് വേറെ കണ്ടിട്ടില്ല.
കുട്ടികള് എ ഫോര് ആപ്പിള്, ബി ഫോര് ബോയ് എന്ന് പറയുന്നപോലെ പുള്ളിയുടെ പുസ്തകത്തില് എ ഫോര്!@###$#$, ബി ഫോര് %&^&*^$%^#$ ഒക്കെ ഉണ്ട്.

അങ്ങനെ ഉള്ള ഒരു ദീപാവലി ദിവസം പുള്ളി വീട്ടില് കിടന്നു ഉറങ്ങുവായിരുന്നു.
സാധാരണ ആ സമയത്ത് അദ്ദേഹം വീട്ടില് ഉണ്ടാവാറില്ല, അമ്മാമ്മ മാത്രമേ കാണൂ.
ആ ഒരു ധൈര്യത്തില് ഞങ്ങള് എല്ലാരും കൂടി കുറെ പടക്കം ഒക്കെ എടുത്തു ആ വഴിയില് കൊണ്ടിട്ടു പൊട്ടിച്ചു.
അവസാനം ഒരു വലിയ ഗുണ്ട് പൊട്ടിയതും അതിനെക്കാള് ഉച്ചത്തില് ആരോ സംസാരിക്കുന്നു. നോക്കിയപ്പോള് നമ്മുടെ അച്ചായന് ആണ്. അതിമനോഹരമായി മലയാള പദങ്ങള് കൊണ്ട് അന്താക്ഷരി കളിക്കുന്നു. ഹോ ദൈവമേ...പെറ്റ തള്ള കേട്ടാല് സഹിക്കൂല. " ഇത് പഞ്ചായത്ത് വഴിയല്ലേ? ഇവിടെ ഇട്ടു പടക്കം പൊട്ടിച്ചാല് നിങ്ങള്ക്ക് എന്താ? " എന്നൊക്കെ ഉറക്കെ ചോദിച്ചാലോ എന്ന് കരുതി. പിന്നെ എന്ടെ അച്ഛനെ വെറുതെ തുമ്മി തുമ്മി ജലദോഷം പിടിപ്പിക്കേണ്ട എന്ന് കരുതി ഞാന് അങ്ങ് ഷമിച്ചു. അവസാനം അമ്മാമ്മ വന്നു ഒത്തുതീര്പ്പ് ചര്ച്ച നടത്തി ആ പ്രശ്നം അവസാനിച്ചു.

അപ്പോള് എല്ലാവരും കൂടി ആലോചിച്ചു പടക്കം പൊട്ടിക്കാന് വേറെ സ്ഥലം കണ്ടു പിടിച്ചു.
നമ്മുടെ സുകുമാരന് ചേട്ടന്റെ വീടിന്റെ പുറകില്. അങ്ങനെ സുകുമാരന് ചേട്ടനും അവിടുത്തെ മഹാനും ഞാനും ബാക്കി കൂട്ടുകാരും എല്ലാം കൂടി പടക്കം പൊട്ടിച്ചു ആഘോഷിക്കുകയായിരുന്നു.
അപ്പോഴാണ് അവിടുത്തെ പുത്രന് ഒരു ഐഡിയ തോന്നിയത്.
ഗുണ്ട് എടുത്തു കണ്ണന് ചിരട്ടയുടെ അടിയില് വെച്ച് പൊട്ടിക്കാം എന്ന്.
ആഹ അന്ന് ഐഡിയയുടെ പരസ്യം ഉണ്ടായിരുന്നേല് ഞങ്ങള് ഒരുമിച്ചു പറഞ്ഞേനെ "വാട്ട് ആണ് ഐഡിയ സെട്ജീ "എന്ന്.
അങ്ങനെ അവന് പോയി ചിരട്ട കൊണ്ട് വന്നു, സുകുമാരന് ചേട്ടന് ആണ് ഞങളുടെ ലീഡര്.
പുള്ളി ഒരു കുപ്പി വിളക്കും ഒക്കെ കയില് പിടിച്ചു നിക്കുവാണ്.
എന്നിട് ഒരു പാറയുടെ പുറത്തു കൊണ്ട് ഗുണ്ട് ഫിക്സ് ചെയ്തു ചിരട്ടയും മുകളില് വെച്ചു. എന്നിട് തീ കൊടുക്കാന് ഉള്ള തയാറെടുപ്പായി, ഉടനെ പുള്ളിയുടെ മകന് നേരെ പുറകില് പോയി നിന്നു.
തീ കൊടുത്തിട്ട് പുള്ളി തിരിന്ഞതും ടൈമിംഗ് തെറ്റി ഇവന്റെ ദേഹത്ത് തട്ടി രണ്ടുപേരും അവിടെ തന്നെ വീണു.
പക്ഷെ ഗുണ്ടിനു ടൈമിംഗ് തെറ്റിയില്ല അത് പൊട്ടി, ആ ശക്തിയില് കയ്യിലിരുന്ന മണ്ണെണ്ണ വിളക്കും കൂടെ ചിരട്ടയും പൊട്ടി തെറിച്ചു. ചേട്ടന്റെ കാലിലും കയ്യിലും എല്ലാം കുപ്പിച്ചില്ലും ചിരട്ട മുറിയും, കൂടെ ചോരയും.

ഞങ്ങള് കിടന്നു കരഞ്ഞു വിളിക്കുന്നത് കേട്ട് അച്ഛനും ബേബിചായനും ഓടി വന്നു പുള്ളിയെ എടുത്തു ആശുപത്രിയില് കൊണ്ടുപോയി. എല്ലാം കൂടി ഒരു പതിനാലു തുന്നിക്കെട്ടല് ഉണ്ടായിരുന്നു.
അന്ന് രാത്രി ഒരു പത്തു മണി കഴിഞ്ഞപ്പോള് ആശുപത്രിയില് നിന്നും വന്നു. .
അവിടെ ഇരുന്ന ഗ്ലൂകോസ് കുപ്പികള് കുറെ തീര്ക്കാന് വേണ്ടി ചേട്ടന് കുത്തിവെച്ചു എന്ന് പറയുന്നേ കേട്ടു.
പിന്നെ സൂചിയുടെയും നൂലിന്റെയും പൈസ. അങ്ങനെ എല്ലാം കൂടി ആശുപത്രി ബില് ആയിരത്തി അറുന്നൂറു രൂപ.
പടക്കത്തിന് ചിലവായത് ആയിരം രൂപ. അങ്ങനെ ആകെ മൊത്തം ടോട്ടല് രണ്ടായിരത്തി അറുന്നൂറു രൂപ പോയി.
അതെല്ലാം പോട്ടെ...അടുത്ത ദിവസം രാവിലെ ചേച്ചി ബെബിചായനു ദക്ഷിണ വെച്ചോ എന്ന് ഒരു സംശയം.
ഭയങ്കരമായി ശരണം വിളിക്കുന്നെ കേട്ടു. അതില് എനിക്കും അച്ഛനും അവരുടെ മകനും പിന്നെ കൂട്ടുകാര്ക്കും എല്ലാം നല്ലത് മാത്രം വരുത്തണേ എന്ന് പറഞ്ഞപോലെ തോന്നി.
അതോ എന്റെ സംശയം ആണോ? എന്തായാലും അതില് പിന്നെ ആ പഴയ ഒരു സ്നേഹം കാണാനില്ല. ഒരു ദീപാവലി വരുത്തിയ വിനയേ....
എന്നാലും എന്ടെ സങ്കടം അതല്ല ആ പടക്കം മൊത്തം ലവന്മാര് കൊണ്ട് പോയി പൊട്ടിച്ചു

അതിനു ശേഷമുള്ള പല ദീപാവലികളിലും കൈ പോള്ളിക്കലും , മെത്ത കത്തിക്കലും തുടങ്ങിയ കലാപരിപാടികള് നടത്തിയെങ്കിലും ഈ ഒരു സംഭവം ഇന്നും പേടിയോടെ ആണ് ഓര്ക്കുന്നത്.

Thursday, June 3, 2010

പാഠം ഒന്ന്.....പ്രണയം.


എന്താണ് പ്രണയം?
പ്രണയം ദൈവികമാണ് എന്ന് വേണമെങ്കില്‍ പറയാം..
കുറച്ചു നാള് മുമ്പ് ഒരു തമാശ ലേഖനം കണ്ടു ..

"പ്രണയം ചിലപ്പോള്‍ വീരപ്പനെ പോലെയാണ്...ഒരു സാമ്രാജ്യം തന്നെ വെട്ടിപ്പിടിക്കാം;
പക്ഷെ ഒറ്റ വെടി കൊണ്ട് എല്ലാം തീര്‍ന്നു കിട്ടും ,
മറ്റു ചിലപ്പോള്, പ്രണയം സുനാമി പോലെയാണ് ആര്‍ത്തലച്ചു വരും, പക്ഷെ പോകുമ്പൊള്‍ ഒന്നും ബാക്കി വെക്കില്ല ".

മികച്ച പ്രണയങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട് , ഇല്ല എന്നല്ല. .
ആത്മാര്‍ത്ഥമായി പ്രണയിക്കുന്ന എല്ലാവര്‍ക്കും ഒരു നല്ല നമസ്ക്കാരം
പറഞ്ഞു കൊണ്ട് കാര്യത്തിലേയ്ക്…
കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ്... കാമ്പസിലെ വാകമരത്തണലിലോ
അമ്പലനടയിലോ, പള്ളിക്കവലയിലോ, നാട്ടുമ്പുറത്തെ വിജനമായ
ഇടവഴിയിലോ വെച്ച് അന്യോന്യം ഒളികണ്ണുകളെയ്ത് അവര്‍ കണ്ടു മുട്ടി.
പരിചിത മുഖങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി, കണ്ണുകളില്‍ ഭയത്തോടെ, ചുരുങ്ങിയ വാക്കുകളില്‍ പ്രണയ സല്ലാപം നടത്തി; പ്രണയലേഖനങ്ങല്‍ കൈമാറി.
സങ്കല്പത്തിന്റെ സ്വര്‍ണ്ണരഥത്തിലേറി, മധുരമായ ഒരു കാലം..!
ഒടുവില്‍, വിരഹദുഃഖത്താല്‍ തപിക്കുന്ന മനസ്സും നിറകണ്ണുകളുമായി ഒരു വിടപറയല്‍.! പിന്നീടൊരു ദിവസം, ഈ അരമനരഹസ്യം വീട്ടില്‍ അറിയുമ്പോഴുള്ള ഭൂകമ്പം, ഭീഷണികള്‍, ഏറ്റുമുട്ടല്, വിതുമ്പിക്കരച്ചില്‍.. അങ്ങനെയങ്ങനെ…
അവസാനം, ത്യാഗനിര്‍ഭരമായ ആത്മാര്‍ത്ഥതയുടെയും നിശ്ചയദാര്‍ഡ്യത്തിന്റെയും മുന്‍പില്‍ എല്ലാ എതിര്‍പ്പുകളുടെയും മുനയൊടിഞ്ഞ്, അവരൊന്നാകുന്ന സുന്ദരനിമിഷം..!

എന്നാല്‍, കാലം കടന്നു പോയതോടെ കമിതാക്കളുടെ പ്രണയ സങ്കല്പങ്ങളും, സമ്പ്രദായങ്ങളും ഒരുപാട് മാറി.
ആദ്യം ഒരു ഹായ്, പിന്നെ കുറച്ചു നാളുകള്‍ ഒരു നല്ല സൗഹൃദം; ക്രമേണ, പൊരിഞ്ഞ പ്രണയത്തിലേയ്ക് അതു രൂപം മാറുകയായി..പക്ഷെ, പഴയ ആ പേടിയോ ഒഴിഞ്ഞുമാറലോ ഇല്ല.
നിറകണ്ണുകള്‍ക്കു പകരം എന്തും വരട്ടെ എന്ന ഭാവം! പിന്നീട് വീട്ടുകാരെ ധിക്കരിച്ചു കൊണ്ട് ഒരു ഒളിച്ചോട്ടം.. കുറെപ്പേര്‍ വിജയം കണ്ടെത്തുന്നു; പലരും പരാജയപ്പെടുന്നു....ചിലര്‍ വേര്‍പിരിയുന്നു;
മറ്റുചിലര്‍ ആത്മഹത്യയിലേയ്ക്കു രക്ഷപ്പെടുന്നു..!

ഇന്നിന്റെ പ്രണയമോ? ഇന്ന്, കാര്യങ്ങള്‍ ഒരുപാട് മാറി.
ഉപയോഗിക്കുക, വലിച്ചെറിയുക എന്ന സംസ്കാരത്തിന്റെ വക്താക്കളായി നാം മാറിയതോടെ പ്രണയവും ഇന്‍സ്റ്റന്റ് ആയിക്കൊണ്ടിരിക്കുന്നു.!
ആത്മാര്‍ത്ഥതയും അനിക്സ്സ്പ്രേയും ഒരുപോലെ..‘പൊടിപോലുമില്ല കണ്ടു പിടിക്കാന്‍..!’ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്.. തൊട്ടുരുമ്മിയിരുന്ന്, ചീറിപ്പാഞ്ഞു നടക്കാന്‍
ബൈക്കുകളും ആഡംബര കാറുകളും ... വാലന്റൈന്‍സ് ഡേയും ആശംസാസന്ദേശങ്ങളും സമ്മാനങ്ങളും, ചാറ്റിംഗും ചീറ്റിംഗുമായി സ്വാതന്ത്ര്യത്തിന്റെ നൂറു വാതായനങ്ങള്..! നഷടപ്പെടുവാന്‍ കുറെ മിസ് കോളുകള്‍ മാത്രം..കിട്ടാനുള്ളതോ !?

പ്രണയികള്‍ക്കിന്ന്, പേടിയോ വിരഹമോ വിഷാദമോ ഇല്ല. പ്രണയമെന്നത്,കളിചിരിയും രതിലീലകളും നിറഞ്ഞ ഒരാഘോഷം മാത്രം..!
പാര്‍ക്കുകള്‍, ബീച്ചുകള്‍, റിസോര്‍ട്ടുകള്‍, ഹോട്ടല്‍മുറികള്‍..പാളം തെറ്റിയ പ്രണയമിപ്പോള്‍ ആത്മാവില്‍ നിന്ന് ശരീരത്തിലേയ്ക്കു വഴുതിവീഴുകയാണ്..അവസാനം, ഏതെങ്കിലുമൊരു സ്വകാര്യ ആശുപത്രി മുറിയിലെ കനത്ത നിശ്ശബ്ദതയില്‍ ഒരു ചാപിള്ളയായി പ്രണയം ഒടുങ്ങുന്നു..!

എന്റെ പ്രിയപ്പെട്ട വായനക്കാരേ ഇനി നിങ്ങള്‍ തന്നെ പറയൂ..
എന്തായിരിക്കും നാളത്തെ പ്രണയം..!?

Monday, May 10, 2010

അനുഭവം - രണ്ട്

അങ്ങനെ നാലാം ക്ലാസ്സിലെ വെക്കേഷന് കഴിഞ്ഞു അഞ്ചാം ക്ലാസ്സിലേക്ക്...
ഹോ വല്ലാത്ത ഒരു അനുഭവം തന്നെ.!!!.
ഞാന് അത് വരെ ബഹുമാനത്തോടെ മാത്രം നോക്കി നിന്നിട്ടുള്ള റിപ്പബ്ലിക്കന് ഹൈസ്കൂള്.
അവിടെ നേരത്തെ പോയിട്ടുള്ളത് എക്സിബിഷന് കാണാന് ആണ് .
അന്നേ അവിടെയുള്ള ഒരു കുളവും കുറെ ചെറുമീനുകളും ഒക്കെ ഞാന് നോട്ട് ചെയ്തു.
ഇവിടെ പഠിക്കാന് പറ്റിയിരുന്നെങ്കില് ഇതിനെ എല്ലാം പിടിച്ചു വീട്ടില് ഒരു കുപ്പിയില് ഇടാരുന്നു എന്ന് അന്നേ ആലോചിച്ചതാ.
പക്ഷെ ഞാന് അവിടെ ചേര്ന്നപ്പോഴേക്കും കുളത്തിനു മുകളില് കമ്പി കൊണ്ട് വലയിട്ടു.
ശ്ശൊ എന്നെ ഒക്കെ പണ്ടേ നല്ല മതിപ്പാ അവര്ക്കെല്ലാം
ആ പോട്ടെ...സാരമില്ല അതൊക്കെ ഇനി എന്നും അടുത്ത് കാണാം എന്ന ഒരു സന്തോഷം.
അങ്ങനെ അഡ്മിഷന് ദിവസം ആയി, ഞാനും അമ്മയും രാവിലെ സ്കൂളിലേക്ക്.
അച്ഛന് പിന്നെ പണ്ടേ എന്റെ കാര്യത്തില് നല്ല ശ്രദ്ധയാണ്. !
അത് കൊണ്ട് പുള്ളി ആ ഏരിയയില് വരില്ല. എന്റെയല്ലേ അച്ഛന്. പിന്നെ എങ്ങനെ നന്നാവും?...
എന്തായാലും അവിടെ നമ്മള് മനോഹരമായി ഒരു അഡ്മിഷന് ഒപ്പിച്ചു .

അങ്ങനെ ക്ലാസ്സ് തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞു പുതിയ കുറെ കൂട്ടുകാരെ ഒക്കെ പരിചയപ്പെട്ടു.
അടുത്ത ദിവസം ..............എന്റെ പ്രിയപ്പെട്ട കൂട്ടുകാരന് വിപിന് ക്ലാസിന്റെ
സൈഡില് ഉള്ള അരമതിലില് കൂടി പുറത്തേക്കു എടുത്തുചാടി.
അത് ഓഫീസിന്റെ വാതില്ക്കല് നിന്ന സാറ് കണ്ടു.
പുള്ളിയുടെ കാഴ്ച്ചയുടെ കൂടുതലോ എന്റെ നല്ല കാലമോ വെറുതെ ഇരുന്ന
എന്നെ വിളിച്ചിട്ട് നല്ല അഞ്ചാറു അടി തന്നു.
വളരെ നല്ല മനസിന് ഉടമയായ ഞാന് കംപ്ലീറ്റ് അടിയും തുട കൊണ്ട് ബ്ലോക്ക് ചെയ്തു.
അങ്ങനെ വളരെ മനോഹരമായി എന്റെ സ്കൂളിലേക്കുള്ള വരവേല്പ്പ്.
ഒരു ദിവസം കൊണ്ട് ഞാന് ആകെ പ്രശസ്തനായി പോയി.
ആദ്യമായിട്ടാണ് പുള്ളി ഒരു വിദ്യാര്ത്ഥിയെ തല്ലുന്നത് എന്ന് പറയുന്നത് കേട്ടു..
ആ അഹങ്കാരവും എനിക്ക് സ്വന്തം.
എന്തായാലും ലവന് ...വിപിന് ഇപ്പൊ എന്റെ അളിയന് ആവാന് പോവാണ്....
എന്നെ കൊണ്ട് അവനോടു ഇത്രയും പ്രതികാരം അല്ലെ ചെയ്യാന് പറ്റൂ

പിന്നെ പഠിത്തവും അലമ്പും യുവജനോല്സവവും ഒക്കെ ആയി നല്ല കാലം തന്നെ.
അന്നൊക്കെ ഞങ്ങള് കലാപരിപാടികള് അവതരിപ്പിക്കുമായിരുന്നു. പാട്ടും മിമിക്രിയും ഒക്കെ.
പരിപാടിയുടെ ഗുണം കൊണ്ടാണോ അതോ ആസ്വാദന നിലവാരം കുറവായത് കൊണ്ടാണോ
ഞങ്ങള് വഴിയേ ആ പരിപാടി നിര്ത്തി.
വെറുതെ എന്തിനാ കൂടെ പഠിക്കുന്നവന്മാരുടെ കൈയ്ക്ക് പണിയുണ്ടാക്കുന്നെ?

ഏഴാം ക്ലാസില് ആയപ്പോള് മുതല് വിശ്വഭാരതി എന്ന് പറയുന്ന സ്ഥാപനത്തില് ട്യൂഷന് കൊണ്ടുവിട്ടു.
അഹങ്കാരം കൊണ്ട് പറയുവല്ല കേട്ടോ..ഇന്നും ആ സ്ഥാപനം അത് പോലെയുണ്ട് ,
ശ്രീനി സാറിന്റെ ഭാഗ്യം. ഹോ സമ്മതിക്കണം.
എന്നെ പോലെ കുറെ എണ്ണത്തിനെ പഠിപ്പിക്കുവാനുള്ള മഹാഭാഗ്യം
ആ സ്ഥാപനത്തിലെ തിരഞ്ഞെടുത്ത ചില അധ്യാപകര്ക്ക് ഞങ്ങള് കൊടുത്തു.
നാട്ടില് ഉള്ളപ്പോള് മിക്കവാറും അവിടുത്തെ അധ്യാപകരെ കാണാറുണ്ടായിരുന്നു.
ഞങ്ങളെ കാണുമ്പോള് അവരുടെ ഒരു സന്തോഷം...( ദൈവമേ..ഇവനൊന്നും നന്നായില്ലേ എന്നാണോ എന്ന് അറിയില്ല ട്ടോ) കാണണം. ഭയങ്കരം.

അങ്ങനെ ഒരു വിധം പത്താം ക്ലാസില് ആയി. പത്തില് ആയപ്പോഴേക്ക് ദേ എല്ലാ അവന്മാര്ക്കും പ്രേമം.
ശ്ശെടാ..ഇത്രയും നല്ല സ്വഭാവമുള്ള എന്നെ ആര്ക്കും വേണ്ടേ? എന്നായി ആലോചന.
എന്തായാലും ഏതേലും ഒരുത്തിയെ വളക്കാന് തന്നെ തീരുമാനിച്ചു.
അങ്ങനെ അതിനുള്ള ശ്രമങ്ങള് ആരംഭിച്ചു.
ഒരു ദിവസം ആ ചെല്ലക്കിളി ഇങ്ങോട്ട് വന്നു പറയുകയാണ് എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്..
വൈകിട്ട് കാണണം എന്ന്. ശ്ശൊ..എനിക്ക് അങ്ങ് ലത് കൊണ്ട് പോയി...
അന്നത്തെ ദിവസം മൊത്തം ആലോചന അവളോട് എങ്ങനെ സംസാരിക്കണം എന്നായി..
ഉച്ചക്ക് ചോറ് പോലും കഴിച്ചില്ല. ടെന്ഷന് ടെന്ഷന് ...
വൈകുന്നേരം ഇങ്ങോട്ട് വരുന്നില്ല ........അങ്ങോട്ട് പോയാലോ എന്ന് ആലോചിച്ചു..അല്ലെ വേണ്ട വരുമ്പോ വരട്ടെ . .

അങ്ങനെ കാത്തു കാത്തിരുന്ന വൈകുന്നേരം വന്നു..ബാക്കി എല്ലാരും പോകാന് തുടങ്ങി.
അവള് മാത്രം എന്നെ പ്രതീക്ഷിച്ചു നിക്കുന്നു. അവള് മെല്ലെ അടുത്ത് വന്നിട്ട് ഒരു എഴുത്ത് എടുത്തു എന്റെ നേരെ നീട്ടി..

"ഇത് നീ ..************.നു കൊടുക്കണം ...നീ എന്റെ സഹോദരനെ പോലെയല്ലേ .എനിക്ക് ലവനെ മറക്കാന് പറ്റുന്നില്ല.."
ദേ കിടക്കുന്നു..രാവിലെ മുതല് പട്ടിണിക്ക് ഇരുന്നു എന്ത് മാത്രം ഡയലോഗ് മനസില് എഴുതി ഉണ്ടാക്കിയതാ ..
എല്ലാം ഒരൊറ്റ സഹോദരന് വിളിയില് കൊലപ്പിച്ചു.
ഈ സഹോദര ബന്ധം കണ്ടു പിടിച്ചവനെ എങ്ങാനും കിട്ടിയാല് ..........
ഉച്ചക്ക് ചോറ് കഴിച്ചിരുന്നേല് അതേലും ആയേനെ.
എന്നാലും ഡാ..കൂട്ടുകാരാ....%$#^^$^%&%*$!@$@@%#$^

അങ്ങനെ ആദ്യ പ്രേമം മനോഹരമായി പര്യവസാനിച്ചു.
എന്തായാലും മുതിര്ന്നപ്പോള് ഒരു മാറ്റം ഒക്കെ ആയി...എല്ലാരും പുരോഗമിച്ചു
എഴുത്തിനു പകരം അവളുമാര് കല്യാണക്കുറി തരാന് തുടങ്ങി..കാലം പോയ പോക്കേ,...
ഒരു കാര്യത്തില് അഭിമാനം ഉണ്ട്..ഞാന് ഏതു പെണ്ണിനെ പ്രേമിചാലും
രണ്ടാഴ്ചക്കകം വീട്ടുകാര് ലവളെ കെട്ടിച്ചു വിടും..

എന്തായാലും ടീചെര്മാരുടെ അനുഗ്രഹവും വീട്ടുകാരുടെ പ്രാര്ഥനയും ഒക്കെ കാരണം
വലിയ കുഴപ്പം ഇല്ലാതെ പത്താം ക്ലാസ്സ് എന്ന കടമ്പ ഞാന് ചാടിക്കടന്നു......എന്നെ നമിക്കണം!!!!

ഇങ്ങനെയൊക്കെയാണെങ്കിലും ഞാനും ഒരു കുട്ടിയെ.പ്രേമിച്ചു...ലത് പിന്നെ പറയാം. ട്ടാ....

Saturday, January 30, 2010

രാഖി: ഒരു സ്വകാര്യദു:ഖം ...

 

എന്റെ പ്രിയപ്പെട്ട വയനക്കാരേ, ഈ കഥയില്‍, സ്വന്തം ജീവിതത്തിന്റെ നിഴലെങ്ങാനും വീണു കിടപ്പുണ്ടോ എന്നു ആര്‍ക്കെങ്കിലും തോന്നിയാല്‍, അതു യാദ്രുശ്ചികമല്ല;
എന്റെ കുറ്റവുമല്ല.! കാരണം, ഇതൊരു അനുഭവകഥയാണ്....

ഒരു ദിവസം രാവിലെ, സുഹൃത്തിന്റെ വീട്ടില്‍നിന്നു ഫോണ്‍ സന്ദേശം: ‘അനിയത്തിക്ക് ഒരു പരീക്ഷ. അവന്‍ സ്ഥലത്തില്ലാത്തതിനാല്‍ അവളെ കൊണ്ടു വിടണം; തിരിച്ചു കൊണ്ടാക്കുകയും വേണം.’
ഉടന്‍ തന്നെ ഒരുങ്ങിപ്പുറപ്പെട്ടു.. ആ യാത്രയിലാണ്, അവളെ ഞാന് പരിചയപ്പെടുന്നത് : രാഖി..! സുഹ്രുത്തിന്റെ അനുജത്തിയല്ല, അവളുടെ കൂട്ടുകാരി.
വളരെ സ്മാര്‍ട്ട് ആയ കുട്ടി. കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ ഞങ്ങള്‍ നല്ല സുഹ്രുത്തുക്കളായി.
കുറെ ദിവസങ്ങള്‍ക്കു ശേഷം അനിയത്തിക്കുട്ടി വീണ്ടും വിളിച്ചു:
"കൂട്ടുകാരിയുടെ വീടിലെ കമ്പ്യൂട്ടര്‍ കേടായി, ചേട്ടനെ കൊണ്ടു ചെല്ലാമെന്നു ഞാന്‍ പറഞ്ഞു; നമുക്ക് അടുത്ത ഞായറാഴ്ച പോകാം".
അങ്ങനെ, രാഖിയുടെ വീട്ടിലെത്തി; കൂട്ടത്തില്, വീട്ടുകാരെയും പരിചയപ്പെട്ടു.
അച്ഛന് ഗള്‍ഫില്‍ ജോലി. അമ്മ വീട്ടമ്മ; ഒപ്പം, ഒരു ക്ളബ്ബിലെ തിരക്കുള്ള അംഗവും. തരക്കേടില്ലാത്ത കുടുംബം.
ഗള്‍ഫിലുള്ള അച്ഛനുമായി അവള്‍ക്കും അമ്മയ്ക്കും ഓണ് ലൈനില്‍ സംസാരിക്കണം. അതിനാണ് കമ്പ്യൂട്ടര്‍ ശരിയാക്കാന്‍ ഇത്ര തിരക്കുപിടിച്ചത്..
ഒടുവില്, അത് ശരിയായപ്പോള്‍ അവള്‍ക്കു വളരെ സന്തോഷം.
പിന്നീടു വല്ലപ്പോഴുമൊക്കെ, അവളെന്നെ വിളിക്കും; സംസാരിക്കും. ഇടയ്ക്ക്, വിദേശത്തു നിന്ന് അവളുടെ അച്ഛനും വിളിക്കും...
അങ്ങനെ ആ കുടുംബവുമായി വളരെ നല്ല ഒരു ബന്ധമായി. കുറച്ചു നാളുകള്‍ക്കു ശേഷം ആ പിതാവ് നാട്ടിലെത്തിയപ്പോള്‍, എന്നെ വന്നു കാണുകയും വളരെ നേരം സംസാരിച്ചിരിക്കുകയും ചെയ്തു.
കുടുംബത്തെക്കുറിച്ചും വിദേശത്തു പോകാനുണ്ടായ കാരണങ്ങളെക്കുറിച്ചുമെല്ലാം വിശദമായിത്തന്നെ അയാള്‍ പറഞ്ഞു.

“നാട്ടില്‍, നാലുപേരറിയുന്ന ഒരു തറവാട്ടിലെ അംഗം. നഗരത്തിലെ വലിയ കമ്പനിയില്‍ സിവില്‍ എഞ്ചിനീയര്‍. നല്ല വരുമാനം.
അങ്ങനെ, ആര്‍ഭാടമായി നടന്ന വിവാഹം... ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, ചില കുടുംബ പ്രശ്നങ്ങളുടെ പേരില്‍ ,
താമസം വാടകവീട്ടിലേയ്ക്കു മാറ്റി. അഞ്ചു വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം, മകളുടെ ജനനം...അതുകൊണ്ടു തന്നെ വളരെയധികം സ്നേഹിച്ചും ലാളിച്ചുമാണ്
അവളെ വളര്‍ത്തിയത്…പെട്ടെന്നൊരു ദിവസം ജോലിസ്ഥലത്ത് ചില പ്രശ്നങ്ങള്‍ ..പണിതു കൊണ്ടിരുന്ന കെട്ടിടം തകര്‍ന്നു വീണു…കുറ്റം അയാളുടെ ചുമലിലായി..
സങ്കീര്‍ണ്ണമായ നിയമക്കുരുക്കുകളില്‍പ്പെട്ട് ഒടുവില്‍ ജോലി നഷ്ടമായി. അപമാനം, സാമ്പത്തിക ബാധ്യതകള്‍, കടക്കെണി…
നല്ല നിലയില്‍ കഴിഞ്ഞിരുന്ന ആ കുടുംബം വളരെ പെട്ടെന്ന് നാശത്തിലേക്കു കൂപ്പു കുത്തി...കുറച്ചു മാസങ്ങള്‍ കഴിഞ്ഞ്, ഒ
രു സുഹൃത്ത് വഴി ഒരു വിസ സംഘടിപ്പിച്ചു ഗള്‍ഫിലേക്കു പറക്കുകയായിരുന്നു.. ഒരു ഭാഗ്യ പരീക്ഷണം..!
എന്തായാലും, ഒരു കമ്പനിയില്‍ സാമാന്യം നല്ല ജോലി തന്നെ കിട്ടി. നാട്ടിലെ കടങ്ങളെല്ലാം വീട്ടി;
പുതിയ വീട് വെച്ചു… നഷ്ടപ്പെട്ട ജീവിതം വീണ്ടും തിരിച്ചു പിടിച്ചു…”

“നാട്ടില്‍ ബന്ധുക്കലെന്നു പറയാന്‍ എനിക്കു നിങ്ങളൊക്കെയേ ഉള്ളു; എന്തെങ്കിലും സഹായം വേണ്ടിവന്നാല്‍ ചെയ്തു കൊടുക്കണം“- എന്നൊക്കെ പറഞ്ഞാണ്‍ അയാള്‍ യാത്രയായത്.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഗള്‍ഫിലേയ്ക്കു മടങ്ങിയെന്നറിഞ്ഞു.
വീണ്ടുമൊരു ഞായറാഴ്ച അതിരാവിലെ രാഖിയുടെ ഫോണ്: "അത്യാവശ്യമായി ഒന്നു വരണം, കമ്പ്യൂട്ടര്‍ കേടായി. വരുമ്പോള്‍ അനിയത്തിയെക്കൂടി കൊണ്ടുവരണം". –
ആകെയുള്ള ഒരവധിദിവസം തഥൈവ..!
ഉടനെ, സുഹ്രുത്തിന്റെ വീട്ടിലെത്തി, അവളെയും വിളിച്ചുകൊണ്ടു പോയി.
ചെന്നപ്പോള്‍ തന്നെ ശ്രദ്ധിച്ചു…ആകപ്പാടെ ഒരു പന്തികേട്..! നേരത്തെ കണ്ടു പരിചയമുള്ള രാഖിയല്ല!
മുഖമാകെ ചുവന്ന്... കരഞ്ഞു കലങ്ങിയ കണ്ണൂകള്‍ … എന്നെ കണ്ടാലുടനെ, വാ തോരാതെ സംസാരിച്ചു തുടങ്ങുന്നവള്‍..!
എന്തുപറ്റിയെന്നു ചോദിച്ചപ്പോള്‍, ഒന്നുമില്ല..ഒരു തലവേദന എന്ന് പറഞ്ഞൊഴിഞ്ഞു. അമ്മയുടെ മുഖത്തും എനിക്കു വായിച്ചെടുക്കാനാവാത്ത ഒരു ദുരൂഹത തളം കെട്ടിയിരുന്നു..!

മടക്കയാത്രയില്‍ അനിയത്തിക്കുട്ടി പറഞ്ഞാണ് ‍ ഞാന്‍ വിവരമറിയുന്നത്.
രാഖിയുടെ അമ്മയുടെ മൊബൈലില്‍ ഒരു കോള്‍ വന്നു എന്നും അതിനെച്ചൊല്ലി രണ്ടുപേരും തമ്മില്‍ വഴക്കുണ്ടായെന്നും മറ്റും..
ഞാന് കൂടുതലൊന്നും ചോദിച്ചില്ല. വൈകിട്ട് രാഖി തന്നെ എന്നെ വിളിച്ചു.
ഇടറുന്ന കണ്ഠത്തോടെ, അവള്‍ ആ ഹ്രുദയരഹസ്യങ്ങള്‍ കുറച്ചൊക്കെ എന്നോടു പറഞ്ഞു..
നേരത്തേ കണ്ടപ്പോള്‍ സംസാരിക്കാത്തതിനു ക്ഷമ ചോദിച്ചു. “അച്ഛനോട് ഇതെല്ലാം വിളിച്ചു പറയണമെന്നുണ്ട്;
അതിനു വേണ്ടിയാണ് കമ്പ്യൂട്ടര്‍ ശരിയാക്കണമെന്നു പറഞ്ഞത്..പക്ഷെ, എനിക്കു പറയാന് കഴിയുമെന്നു തോന്നുന്നില്ല…പാവം..എന്റെ അച്ഛന്‍ വിഷമിക്കും..”
അവള്‍ വിങ്ങിപ്പൊട്ടി..ഒരു കൌമാരപ്രായക്കാരിയ്ക്കു താങ്ങാനാവാത്ത ധര്‍മ്മസങ്കടങ്ങള്‍ കേട്ട് എനിക്കും ശ്വാസം മുട്ടി..
“സാരമില്ല കുട്ടീ എല്ലാം ശരിയാകും”.. എന്ന് ഒരു വെറുംവാക്കു പറയാനേ എനിക്കു കഴിഞ്ഞൂള്ളു..!

പിന്നെ കുറെക്കാലം, വല്ലപ്പോഴുമുള്ള ഫോണ്‍ വിളിയും സന്ദേശങ്ങളും മാത്രം...
അപ്പോഴെല്ലാം അവളിലെ മാറ്റം പ്രകടമായിരുന്നു..വിഷാദത്തിന്റെ നിഴല്‍ വീണ ശബ്ദം.!
എന്റെ മുന്നില്‍, ദു:ഖം ഒളിപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അവളതില്‍ ദയനീയമായി പരാജയപ്പെട്ടു.
പിന്നീടൊരു ദിവസം ഞെട്ടിക്കുന്ന ഒരു വാര്‍ത്ത:
‘രാഖി അത്യാസന്ന നിലയില്‍ ഹോസ്പിറ്റലിലാണ് .’ സുഹൃത്തിനെയും അനിയത്തിയെയും കൂട്ടി ഞാന്‍ ഓടിയെത്തി..
അവളുടെ അമ്മയും അവശനിലയില്‍ അവിടെത്തന്നെയുണ്ട്.! ഞങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും അവരുടെ മറുപടി കരച്ചില്‍ മാത്രമായിരുന്നു.!
സമയം നീങ്ങിക്കൊണ്ടിരുന്നു..പിന്നെ, എനിക്കു പരിചയമുള്ള ഒരു ഡോക്ടര്‍ വന്നു. അദ്ദേഹം പറഞ്ഞു: “ആത്മഹത്യാശ്രമമാണ്; നാല്പത്തെട്ടു മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍ പറ്റില്ല;
ബന്ധുക്കളായി വേരെ ആരെങ്കിലുമുണ്ടോ..?”..ഞാന് ശരിക്കും ഞെട്ടിയതിപ്പോഴാണ്..!
അരുതാത്തതെന്തെങ്കിലും സംഭവിച്ചാല്‍, ദൈവമേ..! എനിക്കതാലോചിക്കാന്‍ കൂടി വയ്യ..!

അച്ഛനെ വിവരമറിയിക്കുക എന്നതാണ് അടുത്ത പ്രശ്നം..!
എങ്ങനെ പറയും..? പറയാതിരിക്കും..? അവസാനം, വിളിച്ചു പറഞ്ഞു.
അടുത്ത ദിവസം തന്നെ എത്തുകയും ചെയ്തു. തലേ ദിവസം രാത്രിയും അവള്‍ വിളിച്ചിരുന്നത്രേ..!
“പരീക്ഷയില്‍ നല്ല മാര്‍ക്കു വാങ്ങിയാല്‍ സ്കൂട്ടര്‍ വാങ്ങിത്തരണം എന്നൊക്കെ എന്നോടു പറഞ്ഞു.. ഒരുപാട്
സന്തോഷത്തിലായിരുന്നു അവള്‍..!” കരച്ചിലിനിടയിലൂടെ അയാള്‍ പറഞ്ഞു…
എന്തായാലും, അടുത്ത ദിവസം രാവിലെ അവള്‍ കണ്ണു തുറന്നു..
അച്ഛനെ മുന്നില്‍ കണ്ടു പൊട്ടിക്കരഞ്ഞു..പിന്നെ കുറെ കഴിഞ്ഞ്, ശാന്തമായി സംസാരിച്ചു.
ഒരു ആഴ് ചയ്ക്കു ശേഷം ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു കൊണ്ടുവന്നു.

പിന്നെയും കുറച്ചു നാളുകള്‍ കഴിഞ്ഞ് രാഖിയുടെ അച്ഛന് എന്നെ വന്നു കണ്ടു…പലതും പറഞ്ഞു :
കുറച്ചു കാലമായി തന്റെ ഭാര്യ ക്ളബ് ജീവിതത്തിന്റെ പേരില്‍ നടത്തുന്ന യാത്രകള്‍..ഫോണ്‍ വിളികള്‍…ഒടുവില്‍,
സ്വന്തം അമ്മയുടെ വഴിവിട്ട ബന്ധം നേരിട്ട് കാണാനിടയായതിന്റെ ഷോക്കിലാണ് രാഖി സ്വയം ഇല്ലാതാക്കുവാന്‍ ശ്രമിച്ചത് എന്നും..
“പിന്നെ, ഞാനിപ്പോള്‍ വന്നത്, രാഖിയെ ഒരു ഹോസ്റ്റലിലാക്കണം..ഇനിയും അവളെ വീട്ടില്‍ നിര്‍ത്താന്‍ പറ്റില്ല;
അത് പ്രശ്നം കൂടുതല്‍ വഷളാക്കും..”അയാള്‍ പറഞ്ഞു..
ഞാന്‍ അന്നു തന്നെ, എന്റെ ബന്ധുവിനോടൊപ്പം അവള്‍ക്കു താമസസൗകര്യം എര്‍പ്പെടുത്തുകയും ചെയ്തു.
ഗള്‍ഫിലേയ്ക്കു മടങ്ങാന്‍ നേരം, അയാള്‍ വീണ്ടും വന്നു…കുറെ കരഞ്ഞു..
“ഇനി ഭാര്യയുമായി യോജിച്ചു പോകാന്‍ പറ്റില്ല, പക്ഷെ എന്റെ മോളുടെ വിവാഹം വരെ ഈ ബന്ധം ഇങ്ങനെ തുടര്‍ന്നേ പറ്റൂ..”-
അവളുടെ പഠനകാര്യങ്ങളുടെയും മറ്റും മേല്‍നോട്ടം എന്നെയും സുഹൃത്തിനേയും കുടുംബത്തെയും ഏല്പിച്ചു.

കാലം പിന്നെയും കടന്നു പോവുകയാണ്..! രാഖിയുടെ അമ്മയെ വീടിനു പുറത്തെങ്ങും കാണാറില്ല..
മകളും അമ്മയും തമ്മില്‍ പിന്നെ, സംസാരിച്ചിട്ടേയില്ല...!
അവധി ദിവസങ്ങളില്‍ ബാക്കിയെല്ലാവരും ഹോസ്റ്റലില്‍ നിന്നും വീട്ടില്‍ പോകുമ്പോള്‍, അവള്‍ എന്നെ വിളിച്ചു കരയും..
വ്യര്‍ത്ഥമാണെന്നറിയാമെങ്കിലും ഞാന്‍ കുറെ ആശ്വാസവാക്കുകള്‍ പറയും…
ഒരു മന്ദഹാസത്തില്‍, അവളുടെ നിഷ്കളങ്കമായ കുരുന്നുമുഖം പ്രകാശിക്കുന്നത് പിന്നീടൊരിക്കലും, ഞാന്‍ കണ്ടിട്ടില്ല !

എന്റെ ഈ സ്വകാര്യ ദുഖം ഞാന്‍ ആരോടാണു പറയുക..!?

Sunday, December 27, 2009

എന്റെ കുട്ടിക്കാലം

അതേ.... സഹോദരങ്ങളെ ഇത് എന്റെ കുട്ടിക്കാലം ആണേ . ഇനി ഇത് ഞാന് എഴുതിയെ ശരിയായില്ല എന്ന് പറയല്ലേ
പ്ലീസ് എനിക്ക് എന്റെ കാര്യം അല്ലെ എഴുതാന് പറ്റൂ അതുകൊണ്ടാ ഒന്ന് അഡ്ജസ്റ്റ് ചെയ്തേക്കണേ.



എന്റെ അച്ഛനും അമ്മയ്ക്കും രണ്ടാമത്തെ മകനായി 1985 മാര്ച്ച് മാസം ആണ് ഞാന് ജനിച്ചു വീണത്,
ശരിക്കും വീണതല്ല എന്നെ തള്ളിയിട്ടതാ കേട്ടോ.......... അല്ലേല് നമ്മള് വീഴുമോ? എവിടെ?
രണ്ടാമത്തെ എന്ന് പറഞ്ഞാലും ഞാന് ഇപ്പോള് അവരുടെ ഒറ്റ മകന് ആണ് കേട്ടോ.
പാവം.. എന്റെ ഒരു ചേട്ടന് ഉണ്ടായിരുന്നു എന്ന് കേട്ടിടുണ്ട് ...........ജനിച്ചു കുറെ കഴിഞ്ഞപോലെ മരിച്ചു പോയി ,
എന്താ ചെയ്ക അവനു എന്നെ പോലെ ഒരു അനിയന്റെ ചേട്ടന് ആവാനുള്ള യോഗം ഇല്ല എന്നാലും എനിക്കും അല്പം വിഷമം ഉണ്ട് കേട്ടോ.
അല്ലെങ്കില് ഞാന് ഒറ്റയാവില്ലരുന്നല്ലോ. ആ പോട്ടെ.
"നോമിന്റെ" ജനനത്തിനും കുറച്ചു മാസങ്ങള്ക്ക് മുന്പേ തന്നെ അമ്മയുടെ അച്ഛന് "മണ്ണൂര് ഉള്ളി കച്ചവടത്തിന്" പോയിരുന്നു ....
മര്യാദക്ക് പറഞ്ഞാല് നാട് നീങ്ങി , മരിച്ചു പോയി എന്നൊകെ പറയാം. ഞാന് തട്ടി കളഞ്ഞതാ എന്ന് ഒരു കിം വദന്തി ഉണ്ടായിരുന്നു അക്കാലത്ത് .
അത് കാരണം എനിക്ക് നല്ല വരവേല്പാണ് ലഭിച്ചത്. നാട്ടുകാരെല്ലാം നേരത്തെ തന്നെ ക അലന് (K.ALAN) എന്ന് വിളിച്ചോ എന്ന് ഒരു സംശയം ഇല്ലാതെയില്ല .
അവര്ക്കും എന്തേലും വിനോദം വേണ്ടേ അല്ലെ? അങ്ങനെ എന്തായാലും "നോം ഇങ്ങട് എത്തി ".

ഏകദേശം രണ്ടര വയസു വരെ ഞാന്‍ അച്ഛന്‍റെ തറവാട്ടില്‍ ആയിരുന്നു,
ഞാന്‍ മാത്രമല്ല അമ്മയും അച്ഛനും അച്ഛന്‍റെ സഹോദരങ്ങളും എല്ലാം. ഒരു കൂട്ടുകുടുംബം സെറ്റപ്പ്.
(പഞ്ചപാണ്ടാവന്മാര് കട്ടില് കാല് പോലെ മൂന്നു പേര് എന്ന് പറഞ്ഞപോലെ മൂന്നു ആണും മൂന്നു പെണ്ണും അങ്ങനെ അവര് ആകെ ആറു പേരാണു )
തറവാട് എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളെല്ലാം വിചാരിക്കും ഒരു നാലുകെട്ടും നടുമുറ്റവും കുളവും ഒക്കെയുള്ള ഒരു സെറ്റപ്പ് ആണെന്ന് അല്ലെ?
ചുമ്മാ. അത്രക്കും അഹന്കാരം ഒന്നും ഞങ്ങളുടെ തറവാടിനു ഇല്ലേ.
ഒരു ഓലപ്പുരയാണ് ഈ തറവാട് . ഒരു "തറ" വാടിയതാണ് എന്ന് കരുതി അത്രക്കും മോശമല്ല കേട്ടോ.
ആ ഏരിയയിലെ ഒരുമാതിരി കൊള്ളാവുന്ന ഒരു വീട് അത്രയും മതി.
ഇരുപത്തിരണ്ടു കൊല്ലം മുന്പെയുള്ളതല്ലേ? അന്ന് അവന്‍ പുലിയാണ് വെറും പുലിയല്ല ഒരു പുപ്പുലി.
ഒരു ചീറ്റ പുലി വരെ ആവാം ചുമ്മാ കിടക്കട്ടെ ടാക്സ് ഒന്നും കൊടുക്കേണ്ടല്ലോ.
ഒന്നുമല്ലെങ്കിലും ഞാന് ജനിച്ചു വീണ വീടല്ലേ,അത് പറഞ്ഞപോഴാ ഓര്ത്തത് ഇപ്പോള് കാണുമ്പൊള് അമ്മൂമ്മമാരൊക്കെ പറയും
അന്ന് നീ നെത്തോലി പോലെ ഇരുന്നതട എന്ന്,അല്ല എനിക്കറിയാന് വയ്യാത്തോണ്ട് ചോദിക്കുവാ ഇപ്പോള് ഞാന് എന്താ "കൊമ്പന്സ്രാവ്" പോലെയാണോ ?
ആ പോട്ടെ അതല്ലാലോ നമ്മുടെ വിഷയം.
അങ്ങനെ എല്ലാവരും കൂടി ശരിക്കും ഒരു ഓളം ആയിരുന്നു അവിടെ.
അമ്മമാര്‍ക്കും അതെ .................ഓളം തലക്കായിരുന്നു എന്ന് മാത്രം
കാരണം എന്നെപോലെ തന്നെ വളരെ നല്ല "സ്വഭാവഗുണം ഉള്ള മറ്റു കിടാങ്ങള്‍" കൂടി ആകുമ്പോള്‍ .....ആഹാ പറയാതിരിക്കുമോ?
എല്ലാം കൂടി ഒരു 10-12 എണ്ണം ഉണ്ടായിരുന്നു പിന്നെ എങ്ങനെ സമാധാനം കിട്ടാനാ

അങ്ങനെ ഇരിക്കെ അമ്മയും അച്ഛനും കൂടി ഒരു കടുത്ത തീരുമാനം എടുത്തു
ആറന്മുളയിലെ അച്ഛന്‍ വീട്ടില്‍ നിന്നും ഞങ്ങള്‍ കോന്നിയില്‍ ഉള്ള അമ്മ വീട്ടിലേക്കു മാറുന്നു.
അന്ന് നമുക്ക് ഇത്രയും വിവരം ഇല്ലാലോ വേണ്ട എന്ന് പറയാന്‍ ...
ഇപ്പോള്‍ നമ്മള്‍ വിവരത്തിന്റെ MG university അല്ലെ? അല്ലെങ്കില്‍ തന്നെ അന്ന് പറഞ്ഞാല്‍ ആര് കേള്‍ക്കാന്‍?
അങ്ങനെ ആ മഹാപാതകം നടന്നു.
എന്‍റെ കയ്യില്‍ ഇരിപ്പിന്റെ ഗുണം കൊണ്ടാണ് എന്ന് തോന്നുന്നു...........
21 കൊല്ലം മുന്‍പുള്ള ഒരു ജൂണ്‍ മാസത്തില്‍ വളരെ മ്രിഗീയമായും പൈസാചികമായും എന്നെകൊണ്ട് അടുത്തുള്ള നേഴ്സറി
സ്കൂളില്‍ കൊണ്ട് ചെന്ന് ചേര്‍ത്തു, എന്നോട് ചെയ്ത ആ ചതി നോക്കണേ, അതും എന്‍റെ സ്വന്തം അമ്മ.
എല്ലാവരെയും മൂന്നര വയസില്‍ ചേര്‍ക്കുമ്പോള്‍ എന്നെ മൂന്ന് വയസായപൊളെ കൊണ്ടുപോയി വിട്ടു.
അത്രക്കുണ്ട് ആ സ്വഭാവ മഹിമ. ആ പോട്ടെ സാരമില്ല. അവിടെ ചെന്നപ്പോള്‍ ഉണ്ട് എന്നെപോലെ തന്നെ "നല്ല" കുറെ കുട്ടികളെ
അമ്മമാര്‍ സൂക്ഷിക്കാന്‍ "സേഫ് ലോക്കറില്‍" എല്പിചിടു പോകുന്നു
എല്ലാവരും വലിയ വായിലെ കരച്ചില്‍ ഞാന്‍ ഇതൊക്കെ കണ്ടു അന്തം വിട്ടു നില്‍ക്കുവല്ലേ ഇവരൊക്കെ എന്താ ഇങ്ങനെ എന്ന്?
പിന്നെയല്ലേ മനസിലായത് അമ്മമാരെ അവിടെ പഠിപ്പിക്കില്ല എന്ന് അതോടെ അവര്‍ക്ക്
ഒരു കമ്പനിക്ക്‌ ഞാനും കോറസ് കൊടുത്തു നമ്മളെകൊണ്ട് അത്രയൊക്കെ അല്ലെ ആ ചെറുപ്രായത്തില്‍ ചെയ്യാന്‍ പറ്റൂ.
പിന്നെ എന്‍റെ പിതാശ്രീ എന്ന് പറയുന്ന മാന്യദേഹം ഇതുവരെ എന്‍റെ ഒരു കാര്യത്തിനും സ്കൂളിലേക്ക് വന്നിട്ടില്ല.
6 വര്ഷം ഞാന്‍ അവിടെ പഠിച്ചിട്ടു പുള്ളി 4 തവണ വന്നു എന്‍റെ പിറന്നാളിന് എല്ലാര്ക്കും പായസം കൊടുക്കാന്‍.
അല്ലാതെ ഇന്ന് വരെ പോയി പഠിക്കെടാ എന്നോ എങ്ങനെയുണ്ട് പഠിത്തം എന്നോ ചോദിച്ചു എന്നെ സല്യപെടുതിയിട്ടെ ഇല്ല.
അച്ഛന്മാരയാല്‍ ഇങ്ങനെ വേണം.അച്ഛനാരാ മോന്‍?...

എന്‍റെ നെഴ്സരിയെ കുറിച്ച് പറഞ്ഞാല്‍ ഒരുപാടു ഉണ്ട് എന്ന് കരുതല്ലേ .....
സെന്‍റ് ജോര്‍ജ് നേഴ്സറി സ്കൂള്‍ എന്നാണ് അതിന്റെ നാമധേയം.
ഞാന്‍ ജനിക്കുന്നതിനും കൃത്യം 10 വര്ഷം മുന്‍പേ ജനിച്ചതാണ് അത്.
ഒരു ചേട്ടന്റെ ബഹുമാനം ഞാന്‍ എന്നും കൊടുത്തിരുന്നു കേട്ടോ.
അവിടുത്തെ ടീച്ചര്‍മാരെല്ലാം വളരെ സ്നേഹമുള്ളവരായിരുന്നു (ആദ്യത്തെ കുറെ കാലം )
പിന്നീട് നമ്മുടെ സ്വഭാവഗുനതിന്റെ ആയിരിക്കണം അവരും പ്രതികരിച്ചു തുടങ്ങി.
എന്‍റെ വീടിന്റെ വളരെ അടുത്താണ് ഈ "കലാലയം."
രണ്ടു (ചെറിയ )റബ്ബര്‍ തോട്ടത്തിന്റെ ദൂരമേയുള്ളൂ ഉറക്കെ വിളിച്ചാല്‍ വീട്ടില്‍ കേള്‍ക്കാം
അത് വലിയ പാര ആയി എന്ന് പറയാതെ ഊഹിക്കാമല്ലോ അല്ലെ?
നമ്മള് വളരെ പതുക്കെ സംസാരിക്കുന്നതുകൊണ്ട് ഓരോ ദിവസത്തെയും ഡയലോഗ് വീട്ടില് ചെല്ലുമ്പോള് അവരെല്ലാം ഇങ്ങോട്ട് പറയും
അവിടെ LKG മുതല്‍ 4th വരെ ഉണ്ട്.എല്ലാം കൂടി ഒരു 10-100 പിള്ളേരും.
അങ്ങിനെ നമ്മള്‍ നമ്മുടെ "വിദ്യാഭാസം" തുടങ്ങി.
അക്ഷരമാലയും മറ്റു അത്യാവശ്യ കാര്യങ്ങളും ഒക്കെ എഴുത്തിനിരുത്തിയ അവിടുത്തെ അമ്മൂമ്മയും ചേച്ചിമാരും ഒക്കെ പറഞ്ഞു തന്നിരുന്നു.
അതുകൊണ്ട് അതൊന്നും വലിയ കഷ്ടപ്പാട് ആയി തോന്നിയില്ല.
അങ്ങനെ 3rd ക്ലാസ് വരെ ആയി.അവിടെയുള്ളതില്‍ ആകെ ഒരു ആശ്വാസം ഇന്റര്‍വെല്‍ ആണ്.
ഒരു തവണ സാമാന്യം തരക്കേടില്ലാത്ത ഒരു പണി കിട്ടി.കഴിക്കുവാന് കൊണ്ടുപോയ ഏത്തപ്പഴം തൊണ്ടയ‌ില്‍ കുടുങ്ങി.
കളിക്കാനുള്ള തിരക്കിനു പെട്ടെന് വിഴുങ്ങിയതാണ് അവസാനം എല്ലാരേയും കുറെ സമയം പേടിപ്പിച്ചു കൊണ്ട് ഞാന്‍ തന്നെ അത് സോള്‍വ്‌ ചെയ്തു.
ഞാന്‍ പണ്ടേ അങ്ങനെയാ എന്‍റെ ഒരു കാര്യമേ. ((നിങ്ങള് എല്ലാം ഏത്തപ്പഴ്തിനേ തെറി പറയുന്നേ ഞാന് കേള്ക്കുന്നുണ്ടേ , അതിനു അവിടെ ഇരുന്നാല് പോരായിരുന്നോ എന്നല്ലേ )
അതിനു ശേഷം വീട്ടില്‍ നിന്നും കര്സനമായ വിലക്കായി ഇന്റര്‍വെല്‍ ടൈമില്‍ മര്യാദക്ക് ഇരിക്കണം
ബാക്കി എല്ലാ അവന്മാരും ചാടുമ്പോള്‍ നമ്മള്‍ നോക്കുകുത്തിയേപോലെ.
എല്ലാം സഹിക്കാം അവന്മാരുടെ ഒരു ചിരി ഉണ്ടല്ലോ ഹോ അതാണ് വയ്യത്തെ
കുറച്ചു ദിവസം പിടിച്ചിരുന്നു നോക്കി ....നോ രെക്ഷ അവസാനം എന്തും വരട്ടെ എന്ന് കരുതി നമ്മളും ഇറങ്ങി.
ഒരു ദിവസം കള്ളനും പോലീസും കളിക്കാം എന്ന് കരുതി എല്ലാരും കൂടി നീ കള്ളന്‍ അവന്‍ പോലീസ് എന്നൊക്കെ പറഞ്ഞപ്പോള്‍
പുറകില്‍ നിന്നും ഘനഗംഭീരമായ ഒരു ചോദ്യം "അപ്പോള്‍ ഞാന്‍ ആരാ"എന്ന്?
തിരിഞ്ഞു നോകിയപോള്‍ അച്ഛന്‍ അതോടെ ആ പരിപാടി closed.
പിന്നെയുള്ള മധുരമായ ഓര്മ്മകള് ഞങ്ങളുടെ ആയ ആയിരുന്ന ഇന്ദിരാമ്മയുടെ വീട്ടിലെ പനിനീര്ചാംബയാണ്,
അവിടെ ഒരു "ആന" പോലത്തെ പട്ടി ഉള്ളതുകൊണ്ട് ഒരുപാട് അഭ്യാസങ്ങള് കാണിച്ചാലേ അതില് നിന്നും ഒരെണ്ണം കിട്ടൂ,
പിന്നെ ഇന്ദിരാമ്മ കൊണ്ടുതരുന്ന ചാമ്പക്ക വെച്ച് അഡ്ജസ്റ്റ് ചെയ്തു പോന്നു.
വെറുതെ എന്തിനാ സിരിന്ജു കൊണ്ട് വയറിനു ചുറ്റും വട്ടം വരക്കുന്നെ അതും 14 എണ്ണം ?
പക്ഷെ അതിന്റെ ഒന്നും രുചി പിന്നീട് കഴിച്ച ഒരു ആഹാരത്തിനും കിട്ടിയിട്ടില്ല ഇനി കിട്ടുകയുമില്ല
ഇതൊക്കെയനെലും അന്ന് വല്ലതും പടിക്കുമാരുന്നതുകൊണ്ട് സ്കൂളില്‍ പ്രോബ്ലെംസ് ഇല്ലാരുന്നു (വിശ്വസിക്കണേ പ്ലീസ്)
3rd ക്ലാസ് മുതല്‍ നമ്മളെ പിടിച്ചു മോണിറ്റര്‍ ആക്കി ഓ എന്തൊരു സന്തോഷം ആഹ പ്രിന്‍സിപ്പല്‍ ആയതുപോലെ ഒരു തോന്നല്‍.
പിന്നെ ആനിവേഴ്സരിക്ക് നാടകം, പാട്ട് ബാക്കി കലാപരിപാടികള്‍ എല്ലാം നമ്മുടെ മേല്‍നോട്ടത്തില്‍ ഹോ ശരിക്കും കുളിരുകോരുന്നു.
പിന്നെ പിള്ളേരുടെ അടുതെല്ലാം ഹീറോ കളിക്കാമല്ലോ.

നാടകത്തിലെ സ്ഥിരം കഥാപാത്രങ്ങള്‍ ഉണ്ട്, കൂട്ടത്തില് ഞാനും (കണ്ണ് കിട്ടാന് പാടില്ലാലോ).പിന്നെ ജോസ് ചേട്ടനും ലേഖ ചേച്ചിയും...
ഇതേ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ആയിരുന്നു കേട്ടോ
എന്‍റെ ഉറ്റ ചങ്ങാതി വിനീത് കൃഷ്ണന്റെ അച്ഛന്‍ ബാലെട്ടന്റെതാണ് സ്ക്രിപ്റ്റ്(ബാലേട്ടന് 5 വര്ഷം മുന്പേ ഒരു അപകടത്തില് മരിച്ചു),
പടിപ്പിക്കുനത് ടീചെര്സും,
കുറെ നല്ലവരായ കൂട്ടുകാര്‍,ഇങ്ങനെയുള്ള കലാപരിപാടികള് , ചെറിയ വഴക്കുകളും പിണക്കങ്ങളും എല്ലാം കൊണ്ടും ജീവിതം ജോര്‍ ആയി പോയി.
അങ്ങനെ 4th ക്ലാസ്സില്‍ഹീറോ കളിച്ചു നടക്കുന്നതിന്റെ ഇടയില്‍ ഒരു മുട്ടന്‍ പണി കിട്ടി എന്‍റെ അച്ഛന്‍റെ രൂപത്തില്‍.
വൈകുന്നേരം സ്കൂള്‍ വിടുന്ന ടൈമില്‍ ഒരു മല്‍സരം ആണ് ആദ്യം പുറത്തു ചാടാന്‍.... അന്ന് ഒരു ടീച്ചര്‍ പിടിച്ചു
നിര്‍ത്തിയിടു പറഞ്ഞു പതുക്കെ പോകു മോനെ എന്ന്, ആ സമയം എന്‍റെ പിതാശ്രീ ആ വഴി വന്നു എന്ന് പിന്നീട് നടന്ന ഷോ
കണ്ടപ്പോള്‍ എനിക്ക് മനസിലായി. എന്‍റെ ഏതോ ഒരു "നല്ല" കൂട്ടുകാരന്‍ ചെന്ന് പറഞ്ഞു എന്നെ രാവിലെ
മുതല്‍ അവിടെ പിടിച്ചു നിര്‍ത്തിയേക്കുവാരുന്നു എന്ന്.

ആരവിടെ............ഇതിനാണോ ഇവനെ ഞാന്‍ ഗുരുകുലത്തില്‍ അയക്കുന്നെ? എന്നാ മുഖഭാവത്തോടെ നിന്ന
പിതാശ്രീയുടെ അടുത്തേക്ക് ഒന്നുമറിയാത്ത കുഞ്ഞാടായി ഞാന്‍ ചെന്നതും പടക്കം പൊട്ടുന്ന പോലെ ഒരു സൌണ്ട് കേട്ടു.
അല്പം കഴിഞ്ഞാ മനസിലായത് അത് എനികിട്ട് പൊട്ടിച്ചതാണെന്ന്.
അതുവരെ ഹീറോ കളിച്ചു നടന്ന ഞാന്‍......... എന്‍റെ ദൈവമേ.......
അട‌ി കിട്ടിയത് സാരമില്ല നമ്മള്‍ അങ്ങനെ എത്രയെണ്ണം തുട കൊണ്ടും പുറം കൊണ്ടും കൈ കൊണ്ടും ബ്ലോക്ക്‌ ചെയ്തിട്ടുണ്ട്? അതാണോ പ്രശ്നം ..
ഇനി ഭാഗ്യയുടെയും ഷീബയുടെയും ഒക്കെ മുഖത്ത് ഞാന്‍ എങ്ങനെ നോക്കും?
ഷിനിയോടു ഞാന്‍ എന്ത് സമാധാനം പറയും?ഹരിപ്രിയ എന്ത് കരുതും?
ഈ തന്തപടിക്ക് ഇത് വീട്ടില്‍ വെച്ച് തന്നാല്‍ പോരായിരുന്നോ ആരേലും അറിയുമോ?
അല്ലെങ്കില്‍ തന്നെ ആവശ്യത്തിനും അനാവശ്യത്തിനും എത്ര തന്നിരിക്കുന്നു. എന്നാലും......
ഹോ വല്ലാത്ത ഒരു അവസ്ഥയിലായിപോയി.
ഏതായാലും ആ ടീച്ചര്‍ വന്നു എന്നെ പിടിച്ചു മാറ്റിയിട്ടു പിതാശ്രീയോടു സംസാരിച്ചു എല്ലാം solved.
എന്നാലും എന്‍റെ മാനം കപ്പല് കേറിയില്ലേ? അതിനു ആര് സമാധാനം പറയും.........

അതോടെ അല്പം ഒതുങ്ങി ജീവിക്കാം എന്ന ഒരു തീരുമാനം എടുത്തു.
അങ്ങനെ അവസാനത്തെ പരീക്ഷയും കഴിഞ്ഞു
സാധാരണ അങ്ങനെയുള്ള അവധിക്കാലം എല്ലാം നമ്മളെ ആറന്മുളക്ക് തന്നെ പായ്ക്ക് ചെയ്യും.
ഈ തവണയും അതുതന്നെ നടന്നു. അവിടെയാകുമ്പോള് കൂട്ടുകാരും അനിയന്മാരും ഒക്കെയുണ്ടല്ലോ അടുത്ത് തന്നെ .
നല്ല രസമാണ് ദിവസവും രാവിലെയുള്ള ആറ്റില് പോക്കും എല്ലാം.
ഒരുനാള് ആറ്റില് പോകാന് തുടങ്ങിയപ്പോള് ആര്ക്കോ ഒരു ഐഡിയ മീന് പിടിച്ചാലോ എന്ന്,
ഒന്നും ആലോചിക്കാന് നിന്നില്ല വീട്ടില് ഇരുന്ന കൊതുകുവല മുറിച്ചു അതുമായി പോയി.
കുറെ ചെരുമീനുകളെയും പിടിച്ചു കൊണ്ട് കുറെ നേരത്തിനു ശേഷം വീട്ടിലേക്കു.
നമ്മുടെ അമരത്തിലെ " മമ്മൂട്ടിയെ യും ചെമ്മീനിലെ "പളനിയെ " പോലെയും ഒക്കെയാണ് നമ്മുടെ വരവ്,
ഒരു കൊമ്ബന്സ്രാവിനെ പിടിച്ചപോലെ........

വീട്ടില് വന്നപ്പോള് ആ ഭാവം എല്ലാം മാറി കേട്ടോ കൊതുകുവല മുറിച്ചതിന് കുറച്ചു,
പോയിട്ട് താമസിച്ചതിനു കുറച്ചു,
കൊണ്ട് പോയ പാത്രം എല്ലാം മീനിന്റെ മണം ആയതിനു വേറെ
ഇങ്ങനെ തരം തിരിച്ചു എന്റെ അക്കൌന്ടിലെക്കു ഓരോന്നായി വന്നു കൊണ്ടിരുന്നു ,
എല്ലാം കൂടി ഒരു ഒന്ന് ഒന്നര ലക്ഷം രൂപക്കുള്ള മുതലുണ്ടേ .
ലവന്മാരാണേല് ഒന്നും അറിയാത്ത പന്ച്ചപാവങ്ങളെ പോലെ കല്ലിനു കാറ്റ് പിടിച്ചപോലെ ഒരു നില്പും..എല്ലാം ചേട്ടായി പറഞ്ഞിട്ടാ എന്ന്
പിന്നേ ............മീനെല്ലാം വാസനസോപിട്ടു കുളിക്കാതെ എന്റെ കുഴപ്പമാണോ?
അല്ല 24 മണിക്കൂറും വെള്ളത്തില് കിടക്കുന്ന മീന് ഇങ്ങനെ നാറാന് തുടങ്ങിയാല് നമ്മള് എന്ത് ചെയ്യും?
എന്തായാലും 2 മാസത്തെ അവരുടെ കഷ്ടകാലം തീര്ന്നു , ഞാന് വീണ്ടും കോന്നിയിലേക്ക് ..........റിസള്‍ട്ട് വന്നു.
അഞ്ചാം ക്ലാസ് അവിടെ ഇല്ലാത്തതു കൊണ്ട്(അവരുടെ ഭാഗ്യം ) അര കിലോമീറ്റര്‍ ദൂരെയുള്ള മറ്റൊരു സ്കൂളിലേക്ക് എന്നെ പറിച്ചു നടാന്‍
ഉള്ള ശ്രമങ്ങള്‍ എന്‍റെ വീടിന്റെ അണിയറയില്‍ രൂപം കൊള്ളുന്നുണ്ടായിരുന്നു.
അങ്ങനെ ഇതിലും "ഭീകരമായ"ഒരു അന്തരീക്ഷത്തിലേക്ക് ഞാന്‍ മാറ്റപ്പെട്ടു .....
പിന്നീടും മറ്റു സ്കൂളുകളിലും polytechnicum ഒക്കെ ആയെങ്കിലും ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച
ആ ദിവസങ്ങളുടെ മധുരം പിന്നീട് പഠിച്ച ഒരിടത്തും കിട്ടിയിട്ടില്ല എന്നത് പച്ചയായ സത്യം.