Tuesday, June 8, 2010

ശ്ശൊ ....എന്നാലും ഇങ്ങനെ പൊട്ടണ്ടായിരുന്നു ...ചിരിക്കുമ്പോള് കാക്ക തേങ്ങാപ്പൂളും കൊണ്ട് പോകുന്നതിനെ ഓര്മപ്പെടുത്തുന്ന രണ്ടു മസ്സറികളും,
"ദേ ...ഡാ ഒരു ബ്ലോഗ്" എന്ന് പറഞ്ഞാല് "നിക്ക് നിക്ക് ഞാന് ഇപ്പം വടി എടുത്തോണ്ട് വരാം" എന്ന് പറയുന്ന ബെന്ഗാളിയും,
ഞാന് ഒരു ബ്ലോഗ് പോസ്റ്റ് ചെയ്തു എന്ന് പറഞ്ഞാല് "അയ്യോ....കാര്ഗോ അയച്ചാല് പോരായിരുന്നോ...കിലോക്ക് ഏഴോ എട്ടോ റിയാല് അല്ലെയുള്ള്" എന്ന് പറയുന്ന ഒരു പാകിസ്ഥാനിയുടെയും
ഇടയില് ഇരുന്നു ഈ ബ്ലോഗ് എഴുതുന്ന എന്നെ സമ്മതിക്കണം.
അതുകൊണ്ട് ആരും ചീത്ത പറയല്ലേ.... ഉള്ള ഭാവനയും മീര ജാസ്മിനും വെച്ച് അഡ്ജസ്റ്റ് ചെയ്യുവാണേ.

എന്ടെ കുട്ടികാലത്തെ ഒരു ദീപാവലി ഓര്മകളാണ് ഈ പറയുന്നത്. ഏകദേശം പതിനാലു വര്ഷം മുന്പെയുള്ള ഒരു ദീപാവലി.
എന്ടെ അച്ഛന്റെ വളരെ അടുത്ത ഒരു സുഹൃത്തുണ്ട്, പേര് സുകുമാരന്. ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെയാണ് അവരുടെയും വീട്, അതുകൊണ്ട് തന്നെ വീട്ടുകാരുമായും നല്ല ഒരു ബന്ധം ആണ് ഉള്ളത്. അവിടെ രണ്ടു കുട്ടികള്. ഒരു ആണും ഒരു പെണ്ണും. അങ്ങനെ വളരെ നല്ല രീതിയില് ഞങ്ങളുടെ കുടുംബ സൌഹൃദം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.
എന്തിനു ഏറെ പറയുന്നു രണ്ടു വീട്ടില് എവിടെ എങ്കിലും എന്തെങ്കിലും സ്പെഷ്യല് ആയി വെച്ചാല് ഉടനെ വിളിക്കും പങ്കു വെക്കാനായി. അവിടുത്തെ മഹാനായ ആണ്കുട്ടിയെ കുറിച്ച് പറയുകയാണെങ്കില് ഒരു പേജ് പോര. അത്രക്കുണ്ട് ലീലാ വിലാസങ്ങള്. ഏറ്റവും ലേറ്റസ്റ്റ് എന്ന് പറയുന്നത് ഒരു ഡിസംബര് മാസത്തിലെ തണുപ്പ് കാലത്ത് ചൂട് കിട്ടാന് ആയി സ്വെറ്റര് ഒക്കെ ഇട്ടു പാതകത്തില് കയറി ഇരുന്നു, എന്നിട് കഞ്ഞിവെക്കാന് വെള്ളം വെച്ചിരുന്ന കാലം കഞ്ഞിയോടു കൂടി തന്നെ തട്ടി മറിച്ചു ദേഹത്ത് ഒഴിച്ചു. അങ്ങനെ വലത്തേ കയ്യിലെ ഒരു ഏക്കര് സ്ഥലം പോള്ളിപോയി.
പിന്നെ കാലില് നിന്നും കുറെ മാംസം ഒകെ എടുത്തു ഒരു വിധത്തില് പാച്ച് വര്ക്ക് ഒക്കെ ചെയ്തു വെചെക്കുവാണ്.

അന്ന് അച്ഛനും സുഹൃത്തും കൂടി പോയി ഒരു കുട്ടിച്ചാക്കു നിറയെ പടക്കം മേടിച്ചു കൊണ്ട് വന്നു. ബാക്കി വൈകിട്ട് പൊട്ടിക്കാം എന്ന് പറഞ്ഞു കുറച്ചു പടക്കം എടുത്തു ഞങ്ങള്ക്ക് തന്നു.

ഞങ്ങളുടെ വീടിന്റെ അടുത്തായി ഒരു ഇടവ്ഴിയുന്ദ്. അതിനു സമീപം ആണ് ബേബി ആശാന് എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ബേബിചായന് താമസിക്കുന്നത്. ഭാര്യ കുഞ്ഞുമോള് അമ്മാമ്മയും. പുള്ളിക്കാരന്റെയും ഭാര്യയുടെയും ശരീര പ്രകിതി കണ്ടാല് ആ പേര് വിളിക്കുന്നവനെ ഒറ്റയടിക്ക് കൊല്ലാന് തോന്നും.
അത്രക്കും സൈസ് ആണ് രണ്ടു പേരും.
മക്കളില്ലാത്ത അവര്ക്ക് ആ ഏരിയയില് ഉള്ള എല്ലാ കുട്ടികളെയും നല്ല കാര്യമായിരുന്നു. പുള്ളിക്കാരന് ടാങ്കര് ലോറി ഓടിക്കുകയാണ്.
പുള്ളി ലോറിയില് ചാരി നിക്കുന്നെ കണ്ടാല് ടാങ്കര് ലോറി ഏതാ, പുള്ളി ഏതാ എന്ന് അറിയില്ല.
അത്രയ്ക്കുണ്ട് സാമ്യം. പുള്ളിക്കാരന് സ്വന്തം കാലു കണ്ടിട്ടില്ല എന്ന് തോന്നും അതുപോലെയാണ് വയറിന്റെ അവസ്ഥ.
വൈകുന്നേരം ടാങ്കെരിലെ പെട്രോള് കാലിയാകുമ്പോള് പുള്ളിയുടെ വയരാകുന്ന ടാങ്കില് സ്പിരിറ്റ് ഫുള് ആകും
(പാവങ്ങള് രണ്ടു പേരും മരിച്ചു പോയി. അമ്മാമ്മ പ്രായം കൂടി മരിച്ചു, അച്ചായന് അനിയനുമായുള്ള ഒരു വഴക്കിനിടയില് അനിയന്റെ ഒറ്റയടിക്ക് അങ്ങ് മരിച്ചു കൊടുത്തു.)
രാവിലെ അച്ചായന് പിള്ളേരെ എല്ലാം മോനെ എന്ന് വിളിക്കും,
വണ്ടിയില് പോയിടു വന്നാല് പിന്നെ ആ മോന്റെ മുന്നില് മറ്റു വല്ല മലയാള പദങ്ങളും കാണും.
പുകഴ്ത്തി പറയുവാ എന്ന് വിചാരിക്കല്ലേ......മലയാളത്തിലെ ഏതു അക്ഷരം കൊടുത്താലും അത് വെച്ച് അതിമനോഹരമായി തെറി പറയുന്ന ഒരാളെ ഞാന് വേറെ കണ്ടിട്ടില്ല.
കുട്ടികള് എ ഫോര് ആപ്പിള്, ബി ഫോര് ബോയ് എന്ന് പറയുന്നപോലെ പുള്ളിയുടെ പുസ്തകത്തില് എ ഫോര്!@###$#$, ബി ഫോര് %&^&*^$%^#$ ഒക്കെ ഉണ്ട്.

അങ്ങനെ ഉള്ള ഒരു ദീപാവലി ദിവസം പുള്ളി വീട്ടില് കിടന്നു ഉറങ്ങുവായിരുന്നു.
സാധാരണ ആ സമയത്ത് അദ്ദേഹം വീട്ടില് ഉണ്ടാവാറില്ല, അമ്മാമ്മ മാത്രമേ കാണൂ.
ആ ഒരു ധൈര്യത്തില് ഞങ്ങള് എല്ലാരും കൂടി കുറെ പടക്കം ഒക്കെ എടുത്തു ആ വഴിയില് കൊണ്ടിട്ടു പൊട്ടിച്ചു.
അവസാനം ഒരു വലിയ ഗുണ്ട് പൊട്ടിയതും അതിനെക്കാള് ഉച്ചത്തില് ആരോ സംസാരിക്കുന്നു. നോക്കിയപ്പോള് നമ്മുടെ അച്ചായന് ആണ്. അതിമനോഹരമായി മലയാള പദങ്ങള് കൊണ്ട് അന്താക്ഷരി കളിക്കുന്നു. ഹോ ദൈവമേ...പെറ്റ തള്ള കേട്ടാല് സഹിക്കൂല. " ഇത് പഞ്ചായത്ത് വഴിയല്ലേ? ഇവിടെ ഇട്ടു പടക്കം പൊട്ടിച്ചാല് നിങ്ങള്ക്ക് എന്താ? " എന്നൊക്കെ ഉറക്കെ ചോദിച്ചാലോ എന്ന് കരുതി. പിന്നെ എന്ടെ അച്ഛനെ വെറുതെ തുമ്മി തുമ്മി ജലദോഷം പിടിപ്പിക്കേണ്ട എന്ന് കരുതി ഞാന് അങ്ങ് ഷമിച്ചു. അവസാനം അമ്മാമ്മ വന്നു ഒത്തുതീര്പ്പ് ചര്ച്ച നടത്തി ആ പ്രശ്നം അവസാനിച്ചു.

അപ്പോള് എല്ലാവരും കൂടി ആലോചിച്ചു പടക്കം പൊട്ടിക്കാന് വേറെ സ്ഥലം കണ്ടു പിടിച്ചു.
നമ്മുടെ സുകുമാരന് ചേട്ടന്റെ വീടിന്റെ പുറകില്. അങ്ങനെ സുകുമാരന് ചേട്ടനും അവിടുത്തെ മഹാനും ഞാനും ബാക്കി കൂട്ടുകാരും എല്ലാം കൂടി പടക്കം പൊട്ടിച്ചു ആഘോഷിക്കുകയായിരുന്നു.
അപ്പോഴാണ് അവിടുത്തെ പുത്രന് ഒരു ഐഡിയ തോന്നിയത്.
ഗുണ്ട് എടുത്തു കണ്ണന് ചിരട്ടയുടെ അടിയില് വെച്ച് പൊട്ടിക്കാം എന്ന്.
ആഹ അന്ന് ഐഡിയയുടെ പരസ്യം ഉണ്ടായിരുന്നേല് ഞങ്ങള് ഒരുമിച്ചു പറഞ്ഞേനെ "വാട്ട് ആണ് ഐഡിയ സെട്ജീ "എന്ന്.
അങ്ങനെ അവന് പോയി ചിരട്ട കൊണ്ട് വന്നു, സുകുമാരന് ചേട്ടന് ആണ് ഞങളുടെ ലീഡര്.
പുള്ളി ഒരു കുപ്പി വിളക്കും ഒക്കെ കയില് പിടിച്ചു നിക്കുവാണ്.
എന്നിട് ഒരു പാറയുടെ പുറത്തു കൊണ്ട് ഗുണ്ട് ഫിക്സ് ചെയ്തു ചിരട്ടയും മുകളില് വെച്ചു. എന്നിട് തീ കൊടുക്കാന് ഉള്ള തയാറെടുപ്പായി, ഉടനെ പുള്ളിയുടെ മകന് നേരെ പുറകില് പോയി നിന്നു.
തീ കൊടുത്തിട്ട് പുള്ളി തിരിന്ഞതും ടൈമിംഗ് തെറ്റി ഇവന്റെ ദേഹത്ത് തട്ടി രണ്ടുപേരും അവിടെ തന്നെ വീണു.
പക്ഷെ ഗുണ്ടിനു ടൈമിംഗ് തെറ്റിയില്ല അത് പൊട്ടി, ആ ശക്തിയില് കയ്യിലിരുന്ന മണ്ണെണ്ണ വിളക്കും കൂടെ ചിരട്ടയും പൊട്ടി തെറിച്ചു. ചേട്ടന്റെ കാലിലും കയ്യിലും എല്ലാം കുപ്പിച്ചില്ലും ചിരട്ട മുറിയും, കൂടെ ചോരയും.

ഞങ്ങള് കിടന്നു കരഞ്ഞു വിളിക്കുന്നത് കേട്ട് അച്ഛനും ബേബിചായനും ഓടി വന്നു പുള്ളിയെ എടുത്തു ആശുപത്രിയില് കൊണ്ടുപോയി. എല്ലാം കൂടി ഒരു പതിനാലു തുന്നിക്കെട്ടല് ഉണ്ടായിരുന്നു.
അന്ന് രാത്രി ഒരു പത്തു മണി കഴിഞ്ഞപ്പോള് ആശുപത്രിയില് നിന്നും വന്നു. .
അവിടെ ഇരുന്ന ഗ്ലൂകോസ് കുപ്പികള് കുറെ തീര്ക്കാന് വേണ്ടി ചേട്ടന് കുത്തിവെച്ചു എന്ന് പറയുന്നേ കേട്ടു.
പിന്നെ സൂചിയുടെയും നൂലിന്റെയും പൈസ. അങ്ങനെ എല്ലാം കൂടി ആശുപത്രി ബില് ആയിരത്തി അറുന്നൂറു രൂപ.
പടക്കത്തിന് ചിലവായത് ആയിരം രൂപ. അങ്ങനെ ആകെ മൊത്തം ടോട്ടല് രണ്ടായിരത്തി അറുന്നൂറു രൂപ പോയി.
അതെല്ലാം പോട്ടെ...അടുത്ത ദിവസം രാവിലെ ചേച്ചി ബെബിചായനു ദക്ഷിണ വെച്ചോ എന്ന് ഒരു സംശയം.
ഭയങ്കരമായി ശരണം വിളിക്കുന്നെ കേട്ടു. അതില് എനിക്കും അച്ഛനും അവരുടെ മകനും പിന്നെ കൂട്ടുകാര്ക്കും എല്ലാം നല്ലത് മാത്രം വരുത്തണേ എന്ന് പറഞ്ഞപോലെ തോന്നി.
അതോ എന്റെ സംശയം ആണോ? എന്തായാലും അതില് പിന്നെ ആ പഴയ ഒരു സ്നേഹം കാണാനില്ല. ഒരു ദീപാവലി വരുത്തിയ വിനയേ....
എന്നാലും എന്ടെ സങ്കടം അതല്ല ആ പടക്കം മൊത്തം ലവന്മാര് കൊണ്ട് പോയി പൊട്ടിച്ചു

അതിനു ശേഷമുള്ള പല ദീപാവലികളിലും കൈ പോള്ളിക്കലും , മെത്ത കത്തിക്കലും തുടങ്ങിയ കലാപരിപാടികള് നടത്തിയെങ്കിലും ഈ ഒരു സംഭവം ഇന്നും പേടിയോടെ ആണ് ഓര്ക്കുന്നത്.

Thursday, June 3, 2010

പാഠം ഒന്ന്.....പ്രണയം.


എന്താണ് പ്രണയം?
പ്രണയം ദൈവികമാണ് എന്ന് വേണമെങ്കില്‍ പറയാം..
കുറച്ചു നാള് മുമ്പ് ഒരു തമാശ ലേഖനം കണ്ടു ..

"പ്രണയം ചിലപ്പോള്‍ വീരപ്പനെ പോലെയാണ്...ഒരു സാമ്രാജ്യം തന്നെ വെട്ടിപ്പിടിക്കാം;
പക്ഷെ ഒറ്റ വെടി കൊണ്ട് എല്ലാം തീര്‍ന്നു കിട്ടും ,
മറ്റു ചിലപ്പോള്, പ്രണയം സുനാമി പോലെയാണ് ആര്‍ത്തലച്ചു വരും, പക്ഷെ പോകുമ്പൊള്‍ ഒന്നും ബാക്കി വെക്കില്ല ".

മികച്ച പ്രണയങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട് , ഇല്ല എന്നല്ല. .
ആത്മാര്‍ത്ഥമായി പ്രണയിക്കുന്ന എല്ലാവര്‍ക്കും ഒരു നല്ല നമസ്ക്കാരം
പറഞ്ഞു കൊണ്ട് കാര്യത്തിലേയ്ക്…
കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ്... കാമ്പസിലെ വാകമരത്തണലിലോ
അമ്പലനടയിലോ, പള്ളിക്കവലയിലോ, നാട്ടുമ്പുറത്തെ വിജനമായ
ഇടവഴിയിലോ വെച്ച് അന്യോന്യം ഒളികണ്ണുകളെയ്ത് അവര്‍ കണ്ടു മുട്ടി.
പരിചിത മുഖങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി, കണ്ണുകളില്‍ ഭയത്തോടെ, ചുരുങ്ങിയ വാക്കുകളില്‍ പ്രണയ സല്ലാപം നടത്തി; പ്രണയലേഖനങ്ങല്‍ കൈമാറി.
സങ്കല്പത്തിന്റെ സ്വര്‍ണ്ണരഥത്തിലേറി, മധുരമായ ഒരു കാലം..!
ഒടുവില്‍, വിരഹദുഃഖത്താല്‍ തപിക്കുന്ന മനസ്സും നിറകണ്ണുകളുമായി ഒരു വിടപറയല്‍.! പിന്നീടൊരു ദിവസം, ഈ അരമനരഹസ്യം വീട്ടില്‍ അറിയുമ്പോഴുള്ള ഭൂകമ്പം, ഭീഷണികള്‍, ഏറ്റുമുട്ടല്, വിതുമ്പിക്കരച്ചില്‍.. അങ്ങനെയങ്ങനെ…
അവസാനം, ത്യാഗനിര്‍ഭരമായ ആത്മാര്‍ത്ഥതയുടെയും നിശ്ചയദാര്‍ഡ്യത്തിന്റെയും മുന്‍പില്‍ എല്ലാ എതിര്‍പ്പുകളുടെയും മുനയൊടിഞ്ഞ്, അവരൊന്നാകുന്ന സുന്ദരനിമിഷം..!

എന്നാല്‍, കാലം കടന്നു പോയതോടെ കമിതാക്കളുടെ പ്രണയ സങ്കല്പങ്ങളും, സമ്പ്രദായങ്ങളും ഒരുപാട് മാറി.
ആദ്യം ഒരു ഹായ്, പിന്നെ കുറച്ചു നാളുകള്‍ ഒരു നല്ല സൗഹൃദം; ക്രമേണ, പൊരിഞ്ഞ പ്രണയത്തിലേയ്ക് അതു രൂപം മാറുകയായി..പക്ഷെ, പഴയ ആ പേടിയോ ഒഴിഞ്ഞുമാറലോ ഇല്ല.
നിറകണ്ണുകള്‍ക്കു പകരം എന്തും വരട്ടെ എന്ന ഭാവം! പിന്നീട് വീട്ടുകാരെ ധിക്കരിച്ചു കൊണ്ട് ഒരു ഒളിച്ചോട്ടം.. കുറെപ്പേര്‍ വിജയം കണ്ടെത്തുന്നു; പലരും പരാജയപ്പെടുന്നു....ചിലര്‍ വേര്‍പിരിയുന്നു;
മറ്റുചിലര്‍ ആത്മഹത്യയിലേയ്ക്കു രക്ഷപ്പെടുന്നു..!

ഇന്നിന്റെ പ്രണയമോ? ഇന്ന്, കാര്യങ്ങള്‍ ഒരുപാട് മാറി.
ഉപയോഗിക്കുക, വലിച്ചെറിയുക എന്ന സംസ്കാരത്തിന്റെ വക്താക്കളായി നാം മാറിയതോടെ പ്രണയവും ഇന്‍സ്റ്റന്റ് ആയിക്കൊണ്ടിരിക്കുന്നു.!
ആത്മാര്‍ത്ഥതയും അനിക്സ്സ്പ്രേയും ഒരുപോലെ..‘പൊടിപോലുമില്ല കണ്ടു പിടിക്കാന്‍..!’ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്.. തൊട്ടുരുമ്മിയിരുന്ന്, ചീറിപ്പാഞ്ഞു നടക്കാന്‍
ബൈക്കുകളും ആഡംബര കാറുകളും ... വാലന്റൈന്‍സ് ഡേയും ആശംസാസന്ദേശങ്ങളും സമ്മാനങ്ങളും, ചാറ്റിംഗും ചീറ്റിംഗുമായി സ്വാതന്ത്ര്യത്തിന്റെ നൂറു വാതായനങ്ങള്..! നഷടപ്പെടുവാന്‍ കുറെ മിസ് കോളുകള്‍ മാത്രം..കിട്ടാനുള്ളതോ !?

പ്രണയികള്‍ക്കിന്ന്, പേടിയോ വിരഹമോ വിഷാദമോ ഇല്ല. പ്രണയമെന്നത്,കളിചിരിയും രതിലീലകളും നിറഞ്ഞ ഒരാഘോഷം മാത്രം..!
പാര്‍ക്കുകള്‍, ബീച്ചുകള്‍, റിസോര്‍ട്ടുകള്‍, ഹോട്ടല്‍മുറികള്‍..പാളം തെറ്റിയ പ്രണയമിപ്പോള്‍ ആത്മാവില്‍ നിന്ന് ശരീരത്തിലേയ്ക്കു വഴുതിവീഴുകയാണ്..അവസാനം, ഏതെങ്കിലുമൊരു സ്വകാര്യ ആശുപത്രി മുറിയിലെ കനത്ത നിശ്ശബ്ദതയില്‍ ഒരു ചാപിള്ളയായി പ്രണയം ഒടുങ്ങുന്നു..!

എന്റെ പ്രിയപ്പെട്ട വായനക്കാരേ ഇനി നിങ്ങള്‍ തന്നെ പറയൂ..
എന്തായിരിക്കും നാളത്തെ പ്രണയം..!?