Monday, May 10, 2010

അനുഭവം - രണ്ട്

അങ്ങനെ നാലാം ക്ലാസ്സിലെ വെക്കേഷന് കഴിഞ്ഞു അഞ്ചാം ക്ലാസ്സിലേക്ക്...
ഹോ വല്ലാത്ത ഒരു അനുഭവം തന്നെ.!!!.
ഞാന് അത് വരെ ബഹുമാനത്തോടെ മാത്രം നോക്കി നിന്നിട്ടുള്ള റിപ്പബ്ലിക്കന് ഹൈസ്കൂള്.
അവിടെ നേരത്തെ പോയിട്ടുള്ളത് എക്സിബിഷന് കാണാന് ആണ് .
അന്നേ അവിടെയുള്ള ഒരു കുളവും കുറെ ചെറുമീനുകളും ഒക്കെ ഞാന് നോട്ട് ചെയ്തു.
ഇവിടെ പഠിക്കാന് പറ്റിയിരുന്നെങ്കില് ഇതിനെ എല്ലാം പിടിച്ചു വീട്ടില് ഒരു കുപ്പിയില് ഇടാരുന്നു എന്ന് അന്നേ ആലോചിച്ചതാ.
പക്ഷെ ഞാന് അവിടെ ചേര്ന്നപ്പോഴേക്കും കുളത്തിനു മുകളില് കമ്പി കൊണ്ട് വലയിട്ടു.
ശ്ശൊ എന്നെ ഒക്കെ പണ്ടേ നല്ല മതിപ്പാ അവര്ക്കെല്ലാം
ആ പോട്ടെ...സാരമില്ല അതൊക്കെ ഇനി എന്നും അടുത്ത് കാണാം എന്ന ഒരു സന്തോഷം.
അങ്ങനെ അഡ്മിഷന് ദിവസം ആയി, ഞാനും അമ്മയും രാവിലെ സ്കൂളിലേക്ക്.
അച്ഛന് പിന്നെ പണ്ടേ എന്റെ കാര്യത്തില് നല്ല ശ്രദ്ധയാണ്. !
അത് കൊണ്ട് പുള്ളി ആ ഏരിയയില് വരില്ല. എന്റെയല്ലേ അച്ഛന്. പിന്നെ എങ്ങനെ നന്നാവും?...
എന്തായാലും അവിടെ നമ്മള് മനോഹരമായി ഒരു അഡ്മിഷന് ഒപ്പിച്ചു .

അങ്ങനെ ക്ലാസ്സ് തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞു പുതിയ കുറെ കൂട്ടുകാരെ ഒക്കെ പരിചയപ്പെട്ടു.
അടുത്ത ദിവസം ..............എന്റെ പ്രിയപ്പെട്ട കൂട്ടുകാരന് വിപിന് ക്ലാസിന്റെ
സൈഡില് ഉള്ള അരമതിലില് കൂടി പുറത്തേക്കു എടുത്തുചാടി.
അത് ഓഫീസിന്റെ വാതില്ക്കല് നിന്ന സാറ് കണ്ടു.
പുള്ളിയുടെ കാഴ്ച്ചയുടെ കൂടുതലോ എന്റെ നല്ല കാലമോ വെറുതെ ഇരുന്ന
എന്നെ വിളിച്ചിട്ട് നല്ല അഞ്ചാറു അടി തന്നു.
വളരെ നല്ല മനസിന് ഉടമയായ ഞാന് കംപ്ലീറ്റ് അടിയും തുട കൊണ്ട് ബ്ലോക്ക് ചെയ്തു.
അങ്ങനെ വളരെ മനോഹരമായി എന്റെ സ്കൂളിലേക്കുള്ള വരവേല്പ്പ്.
ഒരു ദിവസം കൊണ്ട് ഞാന് ആകെ പ്രശസ്തനായി പോയി.
ആദ്യമായിട്ടാണ് പുള്ളി ഒരു വിദ്യാര്ത്ഥിയെ തല്ലുന്നത് എന്ന് പറയുന്നത് കേട്ടു..
ആ അഹങ്കാരവും എനിക്ക് സ്വന്തം.
എന്തായാലും ലവന് ...വിപിന് ഇപ്പൊ എന്റെ അളിയന് ആവാന് പോവാണ്....
എന്നെ കൊണ്ട് അവനോടു ഇത്രയും പ്രതികാരം അല്ലെ ചെയ്യാന് പറ്റൂ

പിന്നെ പഠിത്തവും അലമ്പും യുവജനോല്സവവും ഒക്കെ ആയി നല്ല കാലം തന്നെ.
അന്നൊക്കെ ഞങ്ങള് കലാപരിപാടികള് അവതരിപ്പിക്കുമായിരുന്നു. പാട്ടും മിമിക്രിയും ഒക്കെ.
പരിപാടിയുടെ ഗുണം കൊണ്ടാണോ അതോ ആസ്വാദന നിലവാരം കുറവായത് കൊണ്ടാണോ
ഞങ്ങള് വഴിയേ ആ പരിപാടി നിര്ത്തി.
വെറുതെ എന്തിനാ കൂടെ പഠിക്കുന്നവന്മാരുടെ കൈയ്ക്ക് പണിയുണ്ടാക്കുന്നെ?

ഏഴാം ക്ലാസില് ആയപ്പോള് മുതല് വിശ്വഭാരതി എന്ന് പറയുന്ന സ്ഥാപനത്തില് ട്യൂഷന് കൊണ്ടുവിട്ടു.
അഹങ്കാരം കൊണ്ട് പറയുവല്ല കേട്ടോ..ഇന്നും ആ സ്ഥാപനം അത് പോലെയുണ്ട് ,
ശ്രീനി സാറിന്റെ ഭാഗ്യം. ഹോ സമ്മതിക്കണം.
എന്നെ പോലെ കുറെ എണ്ണത്തിനെ പഠിപ്പിക്കുവാനുള്ള മഹാഭാഗ്യം
ആ സ്ഥാപനത്തിലെ തിരഞ്ഞെടുത്ത ചില അധ്യാപകര്ക്ക് ഞങ്ങള് കൊടുത്തു.
നാട്ടില് ഉള്ളപ്പോള് മിക്കവാറും അവിടുത്തെ അധ്യാപകരെ കാണാറുണ്ടായിരുന്നു.
ഞങ്ങളെ കാണുമ്പോള് അവരുടെ ഒരു സന്തോഷം...( ദൈവമേ..ഇവനൊന്നും നന്നായില്ലേ എന്നാണോ എന്ന് അറിയില്ല ട്ടോ) കാണണം. ഭയങ്കരം.

അങ്ങനെ ഒരു വിധം പത്താം ക്ലാസില് ആയി. പത്തില് ആയപ്പോഴേക്ക് ദേ എല്ലാ അവന്മാര്ക്കും പ്രേമം.
ശ്ശെടാ..ഇത്രയും നല്ല സ്വഭാവമുള്ള എന്നെ ആര്ക്കും വേണ്ടേ? എന്നായി ആലോചന.
എന്തായാലും ഏതേലും ഒരുത്തിയെ വളക്കാന് തന്നെ തീരുമാനിച്ചു.
അങ്ങനെ അതിനുള്ള ശ്രമങ്ങള് ആരംഭിച്ചു.
ഒരു ദിവസം ആ ചെല്ലക്കിളി ഇങ്ങോട്ട് വന്നു പറയുകയാണ് എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്..
വൈകിട്ട് കാണണം എന്ന്. ശ്ശൊ..എനിക്ക് അങ്ങ് ലത് കൊണ്ട് പോയി...
അന്നത്തെ ദിവസം മൊത്തം ആലോചന അവളോട് എങ്ങനെ സംസാരിക്കണം എന്നായി..
ഉച്ചക്ക് ചോറ് പോലും കഴിച്ചില്ല. ടെന്ഷന് ടെന്ഷന് ...
വൈകുന്നേരം ഇങ്ങോട്ട് വരുന്നില്ല ........അങ്ങോട്ട് പോയാലോ എന്ന് ആലോചിച്ചു..അല്ലെ വേണ്ട വരുമ്പോ വരട്ടെ . .

അങ്ങനെ കാത്തു കാത്തിരുന്ന വൈകുന്നേരം വന്നു..ബാക്കി എല്ലാരും പോകാന് തുടങ്ങി.
അവള് മാത്രം എന്നെ പ്രതീക്ഷിച്ചു നിക്കുന്നു. അവള് മെല്ലെ അടുത്ത് വന്നിട്ട് ഒരു എഴുത്ത് എടുത്തു എന്റെ നേരെ നീട്ടി..

"ഇത് നീ ..************.നു കൊടുക്കണം ...നീ എന്റെ സഹോദരനെ പോലെയല്ലേ .എനിക്ക് ലവനെ മറക്കാന് പറ്റുന്നില്ല.."
ദേ കിടക്കുന്നു..രാവിലെ മുതല് പട്ടിണിക്ക് ഇരുന്നു എന്ത് മാത്രം ഡയലോഗ് മനസില് എഴുതി ഉണ്ടാക്കിയതാ ..
എല്ലാം ഒരൊറ്റ സഹോദരന് വിളിയില് കൊലപ്പിച്ചു.
ഈ സഹോദര ബന്ധം കണ്ടു പിടിച്ചവനെ എങ്ങാനും കിട്ടിയാല് ..........
ഉച്ചക്ക് ചോറ് കഴിച്ചിരുന്നേല് അതേലും ആയേനെ.
എന്നാലും ഡാ..കൂട്ടുകാരാ....%$#^^$^%&%*$!@$@@%#$^

അങ്ങനെ ആദ്യ പ്രേമം മനോഹരമായി പര്യവസാനിച്ചു.
എന്തായാലും മുതിര്ന്നപ്പോള് ഒരു മാറ്റം ഒക്കെ ആയി...എല്ലാരും പുരോഗമിച്ചു
എഴുത്തിനു പകരം അവളുമാര് കല്യാണക്കുറി തരാന് തുടങ്ങി..കാലം പോയ പോക്കേ,...
ഒരു കാര്യത്തില് അഭിമാനം ഉണ്ട്..ഞാന് ഏതു പെണ്ണിനെ പ്രേമിചാലും
രണ്ടാഴ്ചക്കകം വീട്ടുകാര് ലവളെ കെട്ടിച്ചു വിടും..

എന്തായാലും ടീചെര്മാരുടെ അനുഗ്രഹവും വീട്ടുകാരുടെ പ്രാര്ഥനയും ഒക്കെ കാരണം
വലിയ കുഴപ്പം ഇല്ലാതെ പത്താം ക്ലാസ്സ് എന്ന കടമ്പ ഞാന് ചാടിക്കടന്നു......എന്നെ നമിക്കണം!!!!

ഇങ്ങനെയൊക്കെയാണെങ്കിലും ഞാനും ഒരു കുട്ടിയെ.പ്രേമിച്ചു...ലത് പിന്നെ പറയാം. ട്ടാ....